< Back
Kerala
കലോത്സവ വേദികളിലെ ദേശീയ ഗാനം കാണികളെ എഴുന്നേല്‍പ്പിക്കുമോ?Kerala
കലോത്സവ വേദികളിലെ ദേശീയ ഗാനം കാണികളെ എഴുന്നേല്‍പ്പിക്കുമോ?
|29 May 2018 5:46 PM IST
തീയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തവര്‍ രാജ്യത്ത് പലേടത്തും ആക്രമിക്കപ്പെട്ടിരുന്നു
തീയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ കാണികള്‍ എഴുന്നേറ്റു നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പ്രതിഫലനം കലോത്സവ വേദിയിലും. ബാന്‍ഡ് മേളം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മീഡിയ വണ്‍ ടീം കണ്ടത് ഓരോ ഇനത്തിനും ഒടുവില്‍ ദേശീയ ഗാനം അവതരിപ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്ന കാണികളെയാണ്. ഇത് ഈ കലോത്സവത്തിലെ മാത്രം അനുഭവമാണെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു.
തീയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തവര്‍ രാജ്യത്ത് പലേടത്തും ആക്രമിക്കപ്പെട്ടിരുന്നു. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഈ സാഹചര്യമാകണം കലോത്സവ വേദിയിലെ ഈ കാഴ്ചക്ക് കാരണം.