< Back
Kerala
വര്‍ക്കല കൊലപാതകം: ഏഴ് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷവര്‍ക്കല കൊലപാതകം: ഏഴ് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ
Kerala

വര്‍ക്കല കൊലപാതകം: ഏഴ് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ

admin
|
29 May 2018 10:19 PM IST

വര്‍ക്കല ശിവപ്രസാദ് കൊലപാതക കേസില്‍ ഏഴ് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

വര്‍ക്കല ശിവപ്രസാദ് കൊലപാതക കേസില്‍ ഏഴ് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ ഓരോരുത്തരും രണ്ട് ലക്ഷം രൂപ വീതം പിഴ അടക്കണം. പിഴയില്‍ നിന്ന് ആറ് ലക്ഷം രൂപ കൊല്ലപ്പെട്ട ശിവപ്രസാദിന്‍റെ കുടുംബത്തിന് നല്‍കാനും പരിക്കേറ്റ അശോകന്‍റെ കുടുംബത്തിന് രണ്ടരലക്ഷം രൂപ നല്‍കാനും കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.

ഏഴ് ഡിഎച്ച്ആര്‍എം പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് ഇന്നലെയാണ് കോടതി വിധിച്ചത്. പ്രതികള്‍ അന്യായമായി സംഘം ചേര്‍ന്ന് മതസ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

2009-സെപ്റ്റംബര്‍ 29-നാണ് പ്രഭാത സവാരിക്കിറങ്ങിയ വര്‍ക്കല അയിരൂര്‍ ശിവപ്രസാദിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്.

Similar Posts