< Back
Kerala
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ അന്തിമ തീരുമാനമായില്ലകോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ അന്തിമ തീരുമാനമായില്ല
Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ അന്തിമ തീരുമാനമായില്ല

admin
|
29 May 2018 11:17 PM IST

ചര്‍ച്ചകളില്‍ വലിയ പുരോഗതി ഉണ്ടായെന്നും ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലുമാണെന്ന് വിഎം സുധീരന്‍ ചര്‍ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു...

കോണ്‍ഗ്രസ് സീറ്റ് തര്‍ക്കം പരിഹരിക്കാനായി സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള നിര്‍ണായക ചര്‍ച്ച ഡല്‍ഹിയില്‍ പൂര്‍ത്തിയായി. കേരളത്തിലെ കോണ്‍ഗ്രസിലെ സീറ്റു തര്‍ക്കം പരിഹരിക്കാന്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല.

ചര്‍ച്ചകളില്‍ വലിയ പുരോഗതി ഉണ്ടായെന്നും ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലുമാണെന്ന് വിഎം സുധീരന്‍ ചര്‍ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എത്രയും പെട്ടെന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തും. ഇനി ചര്‍ച്ചകള്‍ ആവശ്യമാണോ എന്ന് ഹൈക്കമാന്റ് തീരുമാനിക്കാമെന്നും സുധീരന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി യോഗം കഴിഞ്ഞ ഉടന്‍ തന്നെ മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെയുടെ വാഹനത്തില്‍ മടങ്ങി. യോഗത്തിന് മുമ്പായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തമ്മില്‍ കൂടിക്കാഴ്ച നടന്നിരുന്നു.

Similar Posts