< Back
Kerala
Kerala

തെരഞ്ഞെടുപ്പ് ഓര്‍മയില്‍ വിഎം കുട്ടി

admin
|
29 May 2018 4:45 PM IST

അടിയുറച്ച പാര്‍ടിക്കാരനായ വിഎം കുട്ടിക്ക് എല്‍ഡിഎഫിന്‍റെ ജയം അനിവാര്യമാണെന്ന കാര്യത്തില്‍ സംശയമില്ല.

പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ വിഎം കുട്ടി ഇടത് സഹയാത്രികനാണ്. വാര്‍ധക്യത്തിന്‍റെ അവശതകള്‍ക്കിടയിലും ഇടതു സ്ഥാനാര്‍ത്ഥിയുടെ വിജയം അദ്ദേഹം സ്വപനം കാണുന്നുണ്ട്. കൊണ്ടോട്ടിക്കടുത്ത പുളിക്കലിലെ വീട്ടില്‍ വിഎം കുട്ടി വിശ്രമത്തിലാണ്. വിഎം കുട്ടിയുടെ വീട്ടില്‍ നിന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംബി ഫൈസലിന്‍റെ പ്രചരണം ആരംഭിച്ചത്. അടിയുറച്ച പാര്‍ടിക്കാരനായ വിഎം കുട്ടിക്ക് എല്‍ഡിഎഫിന്‍റെ ജയം അനിവാര്യമാണെന്ന കാര്യത്തില്‍ സംശയമില്ല.

പാര്‍ട്ടിക്ക് വേണ്ടി പാട്ടെഴുതിയും പാട്ടു പാടിയും സജീവ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത് വിഎം കുട്ടി ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നു. പ്രായത്തിന്‍റെ അവശത മൂലം സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചരണത്തിന് പോകാന്‍ കഴിയാത്തതിലുള്ള നിരാശയിലാണ് വിഎം കുട്ടി.

Similar Posts