< Back
Kerala
മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കംമൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം
Kerala

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം

Sithara
|
29 May 2018 10:30 AM IST

പാട്ടഭൂമിയിലെയും സംരക്ഷിത വനഭൂമിയിലെയും മരംമുറിക്ക് അനുമതി നല്‍കുക, കുറിഞ്ഞി മേഖലയുടെ അതിരുകള്‍ പുനര്‍നിര്‍ണയിക്കുക, ഭൂമി കൈമാറ്റ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തുക തുടങ്ങിയ നിര്‍ണായക തീരുമാനങ്ങളെടുത്തു

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിനെ അട്ടിമറിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. പാട്ടഭൂമിയിലെയും സംരക്ഷിത വനഭൂമിയിലെയും മരംമുറിക്ക് അനുമതി നല്‍കുക, കുറിഞ്ഞി മേഖലയുടെ അതിരുകള്‍ പുനര്‍നിര്‍ണയിക്കുക, ഭൂമി കൈമാറ്റ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തുക തുടങ്ങിയ നിര്‍ണായക തീരുമാനങ്ങളാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൈക്കൊണ്ടിരിക്കുന്നത്. യോഗത്തിന്റെ മിനുട്സ് പുറത്ത്. നിര്‍ണായക തീരുമാനങ്ങള്‍ മറച്ചുവെച്ച് സര്‍വകക്ഷിയോഗം വിളിച്ച സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചെന്ന് പിടി തോമസ് എംഎല്‍എ ആരോപിച്ചു

27.03.2017ലെ യോഗത്തില്‍ വനഭൂമിയായി പരിഗണിക്കുന്ന രണ്ട് ലക്ഷത്തോളം ഏക്കര്‍ ഏലമലക്കാടുകള്‍ വനനിയമം മറികടന്ന് റവന്യൂഭൂമിയായി മാറ്റാന്‍ തീരുമാനമെടുത്തത് മീഡിയവണ്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇതേയോഗത്തിലെ മറ്റ് തീരുമാനങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. നീലക്കുറിഞ്ഞി സംരക്ഷിത മേഖലയുള്‍പ്പെടുന്ന കൊട്ടക്കാമ്പൂര്‍, വട്ടവട വില്ലേജുകളില്‍ മരം മുറി നിരോധിച്ച ഉത്തരവ് പുനപരിശോധിക്കാനാണ് ഒരു പ്രധാന തീരുമാനം. റവന്യൂ അഡിഷണല്‍ സെക്രട്ടറി നിവേദിത പി ഹരണ്‍ റിപ്പോര്‍ട്ട് പ്രകാരം 16.02.2015ലാണ് സര്‍ക്കാര്‍ മരം മുറി നിരോധിച്ചത്. ജോയ്സ് ജോര്‍ജ് എംപി കയ്യേറിയതായി പറയപ്പെടുന്ന ഭൂമി ഈ മേഖലയിലാണ്. കുറിഞ്ഞി മേഖലയുടെ അതിര്‍ത്തിയിലെ ജണ്ടകള്‍ കയ്യേറ്റക്കാര്‍ തകര്‍ത്തെന്നും ഇവ പുനസ്ഥാപിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ അതിര്‍ത്തി നിര്‍ണയം ജനജീവിതത്തിന് പ്രയാസമുണ്ടാക്കുന്നതായും ഇത് പുനര്‍നിര്‍ണയിക്കണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ജണ്ടകള്‍ പുനസ്ഥാപിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വാക്കാല്‍ നിര്‍ദേശം നല്‍കി. പാട്ടഭൂമിയായ ഏലമലക്കാടുകളിലും മറ്റ് പട്ടയ ഭൂമികളിലും മരംമുറി അനുവദിക്കണമെന്നും യോഗം തീരുമാനിച്ചു. ഉടുമ്പന്‍ചോല താലൂക്കില്‍ പെടുന്ന ആനവിലാസം വില്ലേജിനെ മൂന്നാര്‍ ട്രൈബ്യൂണലില്‍ നിന്ന് ഒഴിവാക്കണമെന്നും യോഗം തീരുമാനിച്ചു. ചുരുക്കത്തില്‍ കയ്യേറ്റമൊഴിപ്പിക്കലിന് തുരങ്കം വെക്കുന്നതാണ് തീരുമാനങ്ങള്‍.

Related Tags :
Similar Posts