വിഴിഞ്ഞത്ത് തെറ്റിയത് സിഎജിക്കെന്ന് ഉമ്മന്‍ചാണ്ടി; അദാനിക്ക് കൊള്ളലാഭമില്ല !വിഴിഞ്ഞത്ത് തെറ്റിയത് സിഎജിക്കെന്ന് ഉമ്മന്‍ചാണ്ടി; അദാനിക്ക് കൊള്ളലാഭമില്ല !
|ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.
വിഴിഞ്ഞം കരാറിനെതിരായ റിപ്പോര്‍ട്ടില്‍ സിഎജിക്ക് പിശക് പറ്റിയിട്ടുണ്ടാകാമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. അദാനിക്ക് വഴിവിട്ട് സഹായം നല്‍കിയിട്ടില്ലെന്നും കരാറിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പ്രതികരിച്ചു.
വിഴിഞ്ഞം പദ്ധതി കരാര്‍ സംസ്ഥാന താത്പര്യത്തിന് എതിരാണെന്ന സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ചാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ഇക്കാര്യത്തില് സിഎജിക്ക് പിശക് പറ്റിയിട്ടുണ്ടാകാം. സുതാര്യമായാണ് പദ്ധതികള്‍ നടപ്പാക്കിയതെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. കുളച്ചല്‍ പദ്ധതിയുമായി വിഴിഞ്ഞത്തെ താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 40 വര്‍ഷം കാലാവധി നീട്ടി നല്‍കിയത് ഏകപക്ഷീയമായല്ലെന്നും പ്ലാനിങ് ബോഡ് ഓഫ് ഇന്ത്യയുടെ വ്യവസ്ഥകള്‍ക്ക് വിധേയമായാണിത് ചെയ്തതെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ സംബന്ധിച്ച് എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണം. കരാറില്‍ കുറ്റബോധമില്ല. ഇക്കാര്യത്തില്‍ പൂര്ണ ഉത്തരവാദിത്തം തനിക്കാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.