< Back
Kerala
Kerala
നടിക്ക് പിന്തുണയുമായി വനിത താര സംഘടന
|29 May 2018 3:41 PM IST
നടിക്കെതിരായ പരാമര്‍ശങ്ങള്‍ അപലപനീയവും നിയമവിരുദ്ധവുമാണെന്ന് വുമണ്‍ ഇന്‍ കളക്റ്റീവ്
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് വനിത താര സംഘടനയുടെ പിന്തുണ . നടിക്കെതിരായ പരാമര്‍ശങ്ങള്‍ അപലപനീയവും നിയമവിരുദ്ധവുമാണെന്ന് വുമണ്‍ ഇന്‍ കളക്റ്റീവ്. ഇത്തരം നടപടികള്‍ നിയമവിരുദ്ധവും ഭരണഘടന ഉറപ്പു വരുത്തുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്നിരിക്കെ പൊതുജനം പ്രത്യേകിച്ച് ചലച്ചിത്ര പ്രവർത്തകർ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതിൽ നിന്ന് വിട്ടു നില്‍ക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
അത്രിക്രമത്തെ അതിജീവിച്ചയാളെ സംശയിക്കുന്നത് മാപ്പര്‍ഹിക്കാത്ത പ്രവൃത്തിയാണെന്നും നടിയെ അപമാനിച്ചത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റ് കുറ്റപ്പെടുത്തുന്നു.