< Back
Kerala
വെടിക്കെട്ടപകടം: കൃഷ്ണന്‍ കുട്ടി ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങിയേക്കുംവെടിക്കെട്ടപകടം: കൃഷ്ണന്‍ കുട്ടി ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങിയേക്കും
Kerala

വെടിക്കെട്ടപകടം: കൃഷ്ണന്‍ കുട്ടി ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങിയേക്കും

admin
|
29 May 2018 5:35 AM IST

കൃഷ്ണന്‍ കുട്ടിയുടെ മുന്‍ കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ അഞ്ചാം പ്രതി കൃഷ്ണന്‍ കുട്ടിയുടെ മുന്‍ കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത് എന്നതിനാല്‍ ജാമ്യാപേക്ഷ തള്ളാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഇന്ന് വൈകീട്ടോടു കൂടി കൃഷ്ണന്‍ കുട്ടി ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങിയേക്കും.

വെടിക്കെട്ട് അപകടത്തിന്റെ കാരണക്കാരന്‍ ‍ കരാറുകാരന്‍ സുരേന്ദ്രന്‍ ആയിരുന്നുവെന്നാണ് കൃഷ്ണന്‍ കുട്ടിയുടെ വാദം. അമിട്ടുകളില്‍ സുരേന്ദ്രന്‍ അശ്രദ്ധമായി വെടിമരുന്ന് കുത്തി നിറച്ചിരുന്നുവെന്നും ജാമ്യ ഹരജിയില്‍ പറയുന്നുണ്ട്. സംഭവത്തിന് ശേഷം ഒന്‍പത് ദിവസമായി കൃഷ്ണന്‍ കുട്ടി ഒളിവില്‍ കഴിയുകയാണ്.

Similar Posts