< Back
Kerala
ഹാദിയ വിഷയത്തില്‍ മുസ്ലീം ലീഗിനെതിരെയും അന്വേഷണം നടത്തണമെന്ന് ശശികലKerala
ഹാദിയ വിഷയത്തില്‍ മുസ്ലീം ലീഗിനെതിരെയും അന്വേഷണം നടത്തണമെന്ന് ശശികല
|29 May 2018 8:32 AM IST
ഭരണഘടന പുനപരിശോധിക്കണമെന്ന് ശശികല. മതംമാറ്റത്തിന് ഭരണഘടന ദുരുപയോഗം ചെയ്യുന്നു
ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള ഭരണഘടന അവകാശം ദുരുപയോഗം ചെയ്യുകയാണെങ്കില്‍ ഭരണഘടന പുനപരിശോധിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. മതപരിവര്‍ത്തനത്തിന് വേണ്ടി ഭരണഘടന അവകാശം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ അത് പുനപരിശോധിക്കണം. ഹാദിയായുടെ കാര്യത്തില്‍ മുസ്ലീം ലീഗ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത് കേസ് അട്ടിമറിക്കാനാണ്. ഇതും എന്‍ഐഎ അന്വേഷിക്കണം. ലീഗിന്റേത് മതേതര മുഖംമൂടി അണിഞ്ഞുള്ള തീവ്രവാദമാണെന്നും ശശികല കോട്ടയത്ത് പറഞ്ഞു.