< Back
Kerala
കോഴിക്കോട്- വയനാട് ചുരം പാതയിൽ വലിയ വാഹനങ്ങൾ പ്രവേശനമില്ലKerala
കോഴിക്കോട്- വയനാട് ചുരം പാതയിൽ വലിയ വാഹനങ്ങൾ പ്രവേശനമില്ല
|29 May 2018 9:57 AM IST
മഴ ശക്തി പ്രാപിച്ച സാഹചര്യത്തിൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ വേണ്ടിയാണ് നടപടി.
കോഴിക്കോട്- വയനാട് ചുരം പാതയിൽ വലിയ വാഹനങ്ങൾ പ്രവേശിക്കുന്നത് വിലക്കി കൊണ്ട് കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവ്. ട്രക്കുകൾ, ലോറികൾ എന്നിവ പ്രവേശിക്കുന്നതാണ് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ തടയാൻ റൂറൽ എസ്പിക്ക് കലക്ടർ നിർദ്ദേശം നൽകിയത്.
മഴ ശക്തി പ്രാപിച്ച സാഹചര്യത്തിൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ വേണ്ടിയാണ് നടപടി. ദുരന്ത നിവാരണ നിയമപ്രകാരമാണ് ഉത്തരവ്. ഇതിന് പുറമേ ചുരം പാതയിൽ അറ്റകുറ്റപ്പണി നടത്താനായി മുഴുവൻ സമയത്തേക്കും സംഘത്തെ നിയോഗിക്കാനായി പൊതുമരാമത്ത് ചീഫ് എൻജിനിയർക്ക് കലക്ടർ നിർദേശം നൽകി.