< Back
Kerala
യോഗ കേന്ദ്ര വിവാദം; മിശ്ര വിവാഹം ചെയ്ത യുവാവിനെ മതം മാറ്റാനും ശ്രമം നടന്നുയോഗ കേന്ദ്ര വിവാദം; മിശ്ര വിവാഹം ചെയ്ത യുവാവിനെ മതം മാറ്റാനും ശ്രമം നടന്നു
Kerala

യോഗ കേന്ദ്ര വിവാദം; മിശ്ര വിവാഹം ചെയ്ത യുവാവിനെ മതം മാറ്റാനും ശ്രമം നടന്നു

Subin
|
29 May 2018 8:21 AM IST

ആശ്രമത്തില്‍ ആത്മഹത്യാ ശ്രമങ്ങള്‍ നടന്നിരുന്നതിനാല്‍ കക്കൂസിന്റെ വാതില്‍പോലും പൂട്ടാന്‍ അനുവദിച്ചിരുന്നില്ലെന്നും യുവതിയുടെ ഭര്‍ത്താവ് മീഡിയവണിനോട് പറഞ്ഞു.

മിശ്ര വിവാഹം ചെയ്ത ഹിന്ദുയുവതിയുടെ ഭര്‍ത്താവിനെയും മതം മാറ്റാന്‍ തൃപ്പൂണുത്തുറ യോഗ കേന്ദ്രം ശ്രമം നടത്തിയതായി വെളിപ്പെടുത്തല്‍. ഭര്‍ത്താവ് മതം മാറിയില്ലെങ്കില്‍ വിട്ടയക്കില്ലെന്ന് യുവതിയെ മനോജും സംഘവും ഭീഷണിപ്പെടുത്തി. ആശ്രമത്തില്‍ ആത്മഹത്യാ ശ്രമങ്ങള്‍ നടന്നിരുന്നതിനാല്‍ കക്കൂസിന്റെ വാതില്‍പോലും പൂട്ടാന്‍ അനുവദിച്ചിരുന്നില്ലെന്നും യുവതിയുടെ ഭര്‍ത്താവ് മീഡിയവണിനോട് പറഞ്ഞു.

തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തില്‍ കടുത്ത മര്‍ദനത്തിനും പീഡനത്തിനും ഇരയായ കണ്ണൂരിലെ വനിതാ ഡോക്ടറോട് മനോജും സംഘവും ആവശ്യപ്പെട്ടത് ഭര്‍ത്താവിന്റെ മതം മാറ്റമായിരുന്നു. ക്രിസ്തുമത വിശ്വാസിയായ യുവാവി ഹിന്ദു മതം സ്വീകരിച്ചില്ലെങ്കില്‍ ഇവരുടെ കുട്ടികള്‍ ഹിന്ദുവാകില്ല എന്നതായിരുന്നു യോഗാ കേന്ദ്രത്തിലുള്ളവരുടെ ആശങ്ക.

യുവതിയുടെ ഭര്‍ത്താവ് തറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയി യോഗ കേന്ദ്രത്തില്‍ തടവിലാക്കിയ യുവതിയെ ഭര്‍ത്താവുമായി ബന്ധപ്പെടാനും അനുവദിച്ചില്ല. 65 പേര്‍ താമസിക്കുന്ന സ്ഥലത്ത് ഡോക്ടറില്ല. എന്നാല്‍ രോഗമുണ്ടായാല്‍ മരുന്ന് നല്‍കുന്നുണ്ട്.

Similar Posts