< Back
Kerala
ദലിത് സമുദായാംഗമായ പൂജാരിക്ക് നേരെ വധശ്രമംദലിത് സമുദായാംഗമായ പൂജാരിക്ക് നേരെ വധശ്രമം
Kerala

ദലിത് സമുദായാംഗമായ പൂജാരിക്ക് നേരെ വധശ്രമം

Subin
|
29 May 2018 6:46 PM IST

അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാതന്‍ ബിജുവിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു...

വീട്ടിലുറങ്ങിക്കിടന്ന ദലിത് സമുദായംഗമായ തന്ത്രിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. ശ്രീകൃഷ്ണപുരം മംഗലാംകുന്ന് സ്വദേശിയും മാതൃകുല ധര്‍മ രക്ഷാ ശ്രമത്തിലെ ആചാര്യനുമായ ബിജു നാരായണനെയാണ് കുത്തിക്കൊല്ലാന്‍ ശ്രമം നടന്നത്. ഇയാളെ മാങ്കോട് കേരള മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഇന്നു പുലര്‍ച്ചെയാണ് സംഭവം. ശബ്ദം കേട്ടുണര്‍ന്ന ബിജുവിന്റെ തോളിലും കൈക്കുമാണ് കുത്തേറ്റത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ബിജുവിനെതിരെ ആസിഡ് ആക്രമണമുണ്ടായിരുന്നു. ദലിതുകള്‍ക്കായി വേദപഠന ക്ലാസുകള്‍ നടത്തിയതിനായിരുന്നു ആക്രമണം. ഡിസംബറില്‍ ദലിത് താന്ത്രികരുടെ കാര്‍മികത്വത്തില്‍ ഒരു മഹായാഗം സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനെതിരെ ഫേസ്ബുക്കിലൂടെയും ഫോണ്‍ വഴിയും ഭീഷണിയുണ്ടായിരുന്നു. ആര്‍എസ്എസ് ബന്ധമുള്ളവരാണെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. നേരത്തെ നടന്ന ആസിഡ് ആക്രമണത്തിലെ പ്രതികളെയും പിടികൂടിയിട്ടില്ല.

Related Tags :
Similar Posts