< Back
Kerala
എല്‍ഡി ക്ലര്‍ക്ക് നിയമനം നടത്തുന്നില്ലെന്ന് പരാതിഎല്‍ഡി ക്ലര്‍ക്ക് നിയമനം നടത്തുന്നില്ലെന്ന് പരാതി
Kerala

എല്‍ഡി ക്ലര്‍ക്ക് നിയമനം നടത്തുന്നില്ലെന്ന് പരാതി

Subin
|
29 May 2018 10:24 AM IST

23792 പേരാണ് മെയിന്‍ ലിസ്റ്റിലുള്ളത്. ലിസ്റ്റ് വന്ന് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ഇതില്‍ നിയമനം നല്കിയത് 5993 പേര്‍ക്ക് മാത്രമാണ്.

എല്‍ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ നിയമനം ഇഴഞ്ഞ് നീങ്ങുന്നതായി പരാതി. മെയിന്‍ ലിസ്റ്റില്‍ നിന്നും 21 ശതമാനം ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഇതുവരെ നിയമനം നല്‍കിയത്.

നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി 2018 മാര്‍ച്ചില്‍ അവസാനിക്കും. 23792 പേരാണ് മെയിന്‍ ലിസ്റ്റിലുള്ളത്. ലിസ്റ്റ് വന്ന് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ഇതില്‍ നിയമനം നല്കിയത് 5993 പേര്‍ക്ക് മാത്രമാണ്. വിവിധ വകുപ്പുകളില്‍ ഒഴിവുകള്‍ ഉണ്ടായിട്ടും റിപ്പോര്‍ട്ടു ചെയ്യുന്നില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പരാതി. മുന്‍സര്‍ക്കാര്‍ യാതൊരു മാനദണ്ഡവും നോക്കാതെ നല്‍കിയ സൂപ്പര്‍ ന്യൂമറി നിയമനമാണ് ഇതിന് കാരണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

Related Tags :
Similar Posts