< Back
Kerala
തോമസ് ചാണ്ടി വിഷയം മന്ത്രിസഭ ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രിതോമസ് ചാണ്ടി വിഷയം മന്ത്രിസഭ ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി
Kerala

തോമസ് ചാണ്ടി വിഷയം മന്ത്രിസഭ ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി

Jaisy
|
29 May 2018 12:08 PM IST

എന്‍സിപി നേതൃത്വവുമായി രാവിലെ സംസാരിച്ചു

തോമസ് ചാണ്ടി വിഷയം മന്ത്രിസഭ ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍സിപി നേതൃത്വവുമായി രാവിലെ സംസാരിച്ചു. അഖിലേന്ത്യ നേതൃത്വവുമായി ചര്‍ച്ച ചെയ്യണമെന്ന് എന്‍സിപി നേതാക്കള്‍ അറിയിച്ചതായും പിണറായി വാര്‍ത്താ സമ്മേളനത്തില്‍‌ പറഞ്ഞു. മന്ത്രിസഭാ യോഗത്തില്‍ നിന്നും സിപിഐ വിട്ടുനിന്നത് അസാധാരണ നടപടിയാണ്. യോഗം ബഹിഷ്ക്കരിക്കുമെന്ന് സിപിഐ നേരത്തെ അറിയിച്ചിരുന്നു. തോമസ് ചാണ്ടി യോഗത്തിനെത്തിയതുകൊണ്ടാണ് സിപിഐയുടെ ബഹിഷ്കരണം. എന്നാല്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും പിണറായി പറഞ്ഞു.

Similar Posts