< Back
Kerala
Kerala
താമരശ്ശേരി ചുരം വയനാട് ജില്ലയോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ധര്‍ണ
|30 May 2018 1:18 AM IST
വയനാട് ചുരം റോഡ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് ലക്കിടിയിലായിരുന്നു ധര്‍ണ നടത്തിയത്
താമരശ്ശേരി ചുരം വയനാട് ജില്ലയോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ ധര്‍ണ.വയനാട് ചുരം റോഡ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് ലക്കിടിയിലായിരുന്നു ധര്‍ണ നടത്തിയത്.
നിരന്തരം ഗതാഗതക്കുരുക്ക് നേരിടുന്ന താമരശ്ശേരി ചുരം കോഴിക്കോട് ജില്ലാ പരിധിയിലാണ്. അതിനാല്‍ അധികൃതരുടെ ശ്രദ്ധപതിയുന്നില്ല. ഇതിനു പരിഹാരമാകണമെങ്കില്‍ ചുരത്തെ വയനാട് ജില്ലയോട് ചേര്‍ക്കണമെന്നാണ് ആവശ്യം. ചുരത്തിലെ വളവുകള്‍ പൂര്‍ണമായും ഇന്റര്‍ലോക്ക് ചെയ്ത് റോഡിലെ ഗതാഗതക്കുരുക്ക് പൂര്‍ണമായും പരിഹരിക്കണം. അമിതഭാരമുള്ള വാഹനങ്ങളുടെ നിരോധനം ഫലപ്രദമാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ തുടര്‍സമരങ്ങളുമായി മുന്നോട്ടുപോകാനാണ് ആക്ഷന്‍കമ്മിറ്റിയുടെ തീരുമാനം.