< Back
Kerala
മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ ഇടപെടലുകള്‍ ചെറുതല്ലെന്ന് വിഎസ്മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ ഇടപെടലുകള്‍ ചെറുതല്ലെന്ന് വിഎസ്
Kerala

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ ഇടപെടലുകള്‍ ചെറുതല്ലെന്ന് വിഎസ്

Jaisy
|
29 May 2018 12:21 PM IST

ജനങ്ങള്‍ക്ക് പ്രയോജനമുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഒന്നിനേയും ഭയപ്പെടാനില്ലെന്നും ശ്രീറാമിനോട് വിഎസ് പറഞ്ഞു

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ ഇടപെടലുകള്‍ ചെറുതല്ലെന്ന് വിഎസ് അച്യുതാനന്ദന്‍. ജനങ്ങള്‍ക്ക് പ്രയോജനമുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഒന്നിനേയും ഭയപ്പെടാനില്ലെന്നും ശ്രീറാമിനോട് വിഎസ് പറഞ്ഞു.വിഎസിനെ നേരിട്ട് കാണണമെന്നത് കോളേജ് കാലം മുതലുള്ള ആഗ്രഹമായിരുന്നുവെന്നായിരുന്നു ശ്രീറാമിന്റെ മറുപടി.

അ‍ഞ്ചാമത് ഉമ്മാശ്ശേരി മാധവന്‍ പുരസ്കാരം ദേവീകുളം മുന്‍സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് നല്‍കിക്കൊണ്ടാണ് 2006 ല്‍ നടന്ന മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ വിഎസ് ഓര്‍ത്തെടുത്തത്. മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ട രാമന്‍ നടത്തിയ ഇടപെടലുകളേയും വിഎസ് പ്രശംസിച്ചു. വിഎസിനെ ആദ്യമായി നേരിട്ട് കണ്ട സന്തോഷത്തിലായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍. സമ്മാനത്തുകയായി 25000 രൂപ മറയൂരിലെ ആദിവാസി കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് വേണ്ടിയുള്ള ചെലവിനായി നല്‍കുമെന്നും ശ്രീംറാം പറഞ്ഞു.

Related Tags :
Similar Posts