< Back
Kerala
ബൽറാം ഏകെജിയുടെ ജീവിത കഥ വായിച്ചത് മഞ്ഞപ്പത്രം വായിക്കുന്ന മനോവികാരത്തോടെയാണെന്ന് ഭാഗ്യലക്ഷ്മിബൽറാം ഏകെജിയുടെ ജീവിത കഥ വായിച്ചത് മഞ്ഞപ്പത്രം വായിക്കുന്ന മനോവികാരത്തോടെയാണെന്ന് ഭാഗ്യലക്ഷ്മി
Kerala

ബൽറാം ഏകെജിയുടെ ജീവിത കഥ വായിച്ചത് മഞ്ഞപ്പത്രം വായിക്കുന്ന മനോവികാരത്തോടെയാണെന്ന് ഭാഗ്യലക്ഷ്മി

Jaisy
|
29 May 2018 9:52 AM IST

ചരിത്ര നായകനെ ചെളിവാരി എറിയലല്ല വിപ്ലവം

എകെജിക്കെതിരായ പരാമര്‍ശത്തില്‍ വിടി ബല്‍റാമിനെതിരെ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്ത്. ഒളിവ് ജീവിതമെന്നാൽ പെണ്ണ് കേസിൽ ഒളിവിൽ പോയവരെപ്പറ്റി ചിന്ത വരുന്നത് ബൽറാം നിങ്ങളുടെ മാനസീകാവസ്ഥയുടെ അപകടത്തെ സൂചിപ്പിക്കുകയാണെന്ന് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു ചരിത്ര നായകനെക്കുറിച്ച് വായിക്കുമ്പോൾ നമ്മുടെ കാഴ്ചപ്പാടാണ് വാക്കുകളാവുന്നത്.ആ കാഴ്ചപ്പാടിൽ നമ്മുടെ സംസ്കാരം മാനസിക നിലവാരം എല്ലാം അടങ്ങും.വി ടി ബൽറാം ഏകെജിയുടെ ജീവിത കഥ വായിച്ചത് മഞ്ഞപ്പത്രം വായിക്കുന്ന മനോവികാരത്തോടെയാണ്..അത് അദ്ദേഹത്തിന്റെ സംസ്കാരം കുടുംബ പശ്ചാത്തലം എല്ലാം കാണിക്കുന്നു.പാവം..

ഒളിവ് ജീവിതമെന്നാൽ പെണ്ണ് കേസിൽ ഒളിവിൽ പോയവരെപ്പറ്റി ചിന്ത വരുന്നത് ബൽറാം നിങ്ങളുടെ മാനസീകാവസ്ഥയുടെ അപകടത്തെ സൂചിപ്പിക്കുകയാണ് .വിപ്ലവമെന്ന വാക്കിന്റെ അർത്ഥം പോലും മനസ്സിലാവാത്ത ബൽറാമിന്റെ പ്രസ്താവനയെ നിലവാരമില്ലാത്ത ചവറുകൾ വലിച്ചെറിയുന്നതുപോലെ തളളിക്കളയുന്നു. എന്താണ് അസുഖമെന്ന് കണ്ടെത്തു വി ടി ബൽറാം..ചരിത്ര നായകനെ ചെളിവാരി എറിയലല്ല വിപ്ലവം.

Related Tags :
Similar Posts