< Back
Kerala
Kerala

യേശുദാസ് പിറന്നാള്‍ ആലോഷത്തിനായി ഇത്തവണയും മൂകാംബികയില്‍

Subin
|
29 May 2018 10:07 AM IST

ഭാര്യ പ്രഭ യേശുദാസ്, മകന്‍ വിനോദ് യേശുദാസ് എന്നിവരോടൊപ്പം ചൊവ്വാഴ്ച രാത്രിയോടെ തന്നെ ഗാന ഗന്ധര്‍വ്വന്‍ കൊല്ലുരിലെത്തിയിരുന്നു

ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസ് പിറന്നാള്‍ ആലോഷത്തിനായി ഇത്തവണയും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെത്തി. തന്റെ എഴുപത്തിയെട്ടാം പിറന്നാള്‍ ആഘോഷത്തിനാണ് കുടുംബസമേതം ഗാന ഗന്ധര്‍വ്വന്‍ കൊല്ലൂര്‍ എത്തിയത്.

ഭാര്യ പ്രഭ യേശുദാസ്, മകന്‍ വിനോദ് യേശുദാസ് എന്നിവരോടൊപ്പം ചൊവ്വാഴ്ച രാത്രിയോടെ തന്നെ ഗാന ഗന്ധര്‍വ്വന്‍ കൊല്ലുരിലെത്തിയിരുന്നു. ബുധനാഴ്ച രാവിലെ ക്ഷേത്ര ദര്‍ശനം നടത്തിയ യേശുദാസ് ചണ്ഡികയാഗത്തിലും പങ്കെടുത്തു. തുടര്‍ന്ന് സരസ്വതി മണ്ഡപത്തില്‍ കുട്ടികളുടെ സംഗീതാര്‍ച്ചനയില്‍ സംബന്ധിച്ചു കീര്‍ത്തനം ആലപിച്ചു.

സൗപര്‍ണ്ണികാമൃതം സംഗീത പുരസ്‌ക്കാരം ഗുരുവായൂര്‍ ദേവസ്വം കൃഷണനാട്ടം ചുട്ടിയശാന്‍ പി.ആര്‍. ശിവകുമാറിന് സമ്മാനിച്ചു. വൈകീട്ടോടെയാണ് യേശുദാസും കുടുംബവും കൊല്ലൂരില്‍ നിന്നും മടങ്ങിയത്.

Similar Posts