< Back
Kerala
പട്ടിക്കാട് ജാമിഅ നൂരിയ്യ അറബി കോളജിന്റെ വാർഷിക സമ്മേളനം ആരംഭിച്ചുപട്ടിക്കാട് ജാമിഅ നൂരിയ്യ അറബി കോളജിന്റെ വാർഷിക സമ്മേളനം ആരംഭിച്ചു
Kerala

പട്ടിക്കാട് ജാമിഅ നൂരിയ്യ അറബി കോളജിന്റെ വാർഷിക സമ്മേളനം ആരംഭിച്ചു

Jaisy
|
29 May 2018 6:07 PM IST

ഡൽഹി പാർലമെന്റ് മസ്ജിദ് ഇമാം മൗലാനാ മുഹിബ്ബുല്ലാ മുഹമ്മദലി ഉദ്ഘാടനം ചെയ്തു

പട്ടിക്കാട് ജാമിഅ നൂരിയ്യ അറബി കോളജിന്റെ വാർഷിക സമ്മേളനം ആരംഭിച്ചു. ഡൽഹി പാർലമെന്റ് മസ്ജിദ് ഇമാം മൗലാനാ മുഹിബ്ബുല്ലാ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.ഞായറാഴ്ച സമ്മേളനം സമാപിക്കും.

സമസ്തയുടെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായ ജാമിഅ യുടെ സമ്മേളനം ഇ.കെ വിഭാഗം സുന്നികളുടെ വാർഷിക ഒത്തുചേരൽ കേന്ദ്രം കൂടിയാണ്. ജാമിഅ കാംപസിൽ നടന്ന ചടങ്ങിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനം ഡൽഹി പാർലമെന്റ് മസ്ജിദ് ഇമാം മൗലാന മുഹിബ്ബുല്ലാ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സാദിഖലി ശിഹാബ് തങ്ങൾ, മഞ്ഞളാം കുഴി എം എൽ എ തുടങ്ങിയവർ പങ്കെടുത്തു.

അഞ്ച് ദിനം നീളുന്ന സമ്മേളനത്തിന്റെ ഭാഗമായി സൂഫി സമ്മേള നം, സെമിനാറുകൾ, സാംസ്കാരിക സമ്മേളനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഫലസ്തീൻ അംബാസിഡർ അദ്നാൻ അബു ഹൈജ, രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ തുടങ്ങിയവർ വ്യത്യസ്ത ദിനങ്ങളിലായി സമ്മേളനത്തിൽ പങ്കെടുക്കും.

Similar Posts