< Back
Kerala
തിരുവില്വാമലയിലെ ക്ഷേത്രത്തില്‍ തീപിടിത്തം; ചുറ്റമ്പലം പൂർണമായും കത്തിനശിച്ചുKerala
തിരുവില്വാമലയിലെ ക്ഷേത്രത്തില്‍ തീപിടിത്തം; ചുറ്റമ്പലം പൂർണമായും കത്തിനശിച്ചു
|29 May 2018 2:20 PM IST
തൃശൂരിലെ തിരുവില്വാമലയിലെ ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തില്‍ ചുറ്റമ്പലം പൂർണമായും കത്തിനശിച്ചു. ഊട്ടുപുരയോട് ചേര്‍ന്ന് രാത്രി..
തൃശൂരിലെ തിരുവില്വാമലയിലെ ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തില്‍ ചുറ്റമ്പലം പൂർണമായും കത്തിനശിച്ചു. ഊട്ടുപുരയോട് ചേര്‍ന്ന് രാത്രി എട്ടരയോടെ തീപ്പിടിത്തമുണ്ടായത്. ക്ഷേത്രത്തില്‍ വഴിപാട് ചുറ്റുവിളക്കുണ്ടായിരുന്നു. ഇതില്‍നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല. തൃശൂര്‍, ആലത്തൂര്‍, ഷോർണൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.