< Back
Kerala
കേരളത്തിന് അര്‍ഹമായ വെള്ളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച്കേരളത്തിന് അര്‍ഹമായ വെള്ളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച്
Kerala

കേരളത്തിന് അര്‍ഹമായ വെള്ളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച്

ഹകീം പെരുമ്പിലാവ്
|
29 May 2018 10:54 PM IST

മാര്‍ച്ചിനെതിരെ ജനതാദളും മാര്‍ച്ച് സംഘടിപ്പിച്ചു. ഇരുമാര്‍ച്ചുകളും പൊലീസ് തടഞ്ഞു.

പറമ്പിക്കുളം ആളിയാര്‍ പദ്ധതിയില്‍ നിന്ന് സംസ്ഥാനത്തിനര്‍ഹമായ വെള്ളം നേടിയെടുക്കാന്‍ സാധിക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ് കെ. കൃഷ്ണന്‍കുട്ടി എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിനെതിരെ ജനതാദളും മാര്‍ച്ച് സംഘടിപ്പിച്ചു. ഇരുമാര്‍ച്ചുകളും പൊലീസ് തടഞ്ഞു.

കെ.കൃഷ്ണന്‍കുട്ടി എംഎല്‍എയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ആര്‍ബിസി കനാല്‍ നിര്‍മാണം, ജനുവരി മാസത്തില്‍ നെല്‍കൃഷിക്കായുള്ള വെള്ളമെത്തിക്കുക, എന്നീ ആവശ്യങ്ങള്‍ സമരക്കാര്‍ ഉന്നയിച്ചു. മാര്‍ച്ചിനെതിരെ ജനതാദളും മാര്‍ച്ച് നടത്തി. ഇരുമാര്‍ച്ചുകളും പൊലീസ് ബാരിക്കേഡുപയോഗിച്ച് തടഞ്ഞു.

Related Tags :
Similar Posts