< Back
Kerala
വീടുകളിലെ കറുത്ത സ്റ്റിക്കര്‍; വ്യാജപ്രചാരണത്തിനെതിരെ പ്രതിഷേധംവീടുകളിലെ കറുത്ത സ്റ്റിക്കര്‍; വ്യാജപ്രചാരണത്തിനെതിരെ പ്രതിഷേധം
Kerala

വീടുകളിലെ കറുത്ത സ്റ്റിക്കര്‍; വ്യാജപ്രചാരണത്തിനെതിരെ പ്രതിഷേധം

Jaisy
|
30 May 2018 4:59 AM IST

സ്റ്റിക്കര്‍ പതിക്കുന്നത് സിസിടിവി വില്‍പ്പനക്കാരാണെന്ന പ്രചാരണം വ്യാപകമായതോടെയാണ് പ്രതിഷേധവുമായി ഇവര്‍ തെരുവിലിറങ്ങിയത്

വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രചാരണങ്ങള്‍ക്കെതിരെ സിസിടിവി വില്‍പ്പനക്കാര്‍ .സ്റ്റിക്കര്‍ പതിക്കുന്നത് സിസിടിവി വില്‍പ്പനക്കാരാണെന്ന പ്രചാരണം വ്യാപകമായതോടെയാണ് പ്രതിഷേധവുമായി ഇവര്‍ തെരുവിലിറങ്ങിയത്. ചിലര്‍ ബോധപൂര്‍വ്വം അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നാണ് ആരോപണം.

കറുത്ത സ്റ്റിക്കറുകള്‍ വീടുകളില്‍ കണ്ടെത്തിയത് ചെറിയ പ്രശ്നമൊന്നുമല്ല സംസ്ഥാനത്ത് സൃഷ്ടിച്ചത്. ഇതില്‍ ആദ്യം പ്രതിക്കൂട്ടിലായത് സിസിടിവി വില്‍പ്പനക്കാരും തൊഴിലാളികളുമാണ്.സിസിടിവി വില്‍പ്പന വര്‍ധിക്കാനായി ഇവര്‍ പതിക്കുന്നതാണ് സ്റ്റിക്കറുകളെന്നായിരുന്നു പ്രചാരണം. ഇതിനെതിരെയാണ് കോഴിക്കോട് പ്രതിഷേധം സംഘടിപ്പിച്ചത്.വ്യാജപ്രചാരണങ്ങള്‍ വലിയ തിരിച്ചടിയായാതായും സിസിടിവി വില്‍പ്പനക്കാര്‍ പറയുന്നു.സ്റ്റിക്കര്‍ പതിച്ചതുമായി ബന്ധപ്പെട്ട് ഒരു പൊലീസ് സ്റ്റേഷനിലും സിസിടിവി വില്‍പ്പനക്കാര്‍ക്കെതിരെ കേസില്ല.ഈ സാഹചര്യത്തില്‍ സംഭവത്തിനു പിന്നിലെ നിജസ്ഥിതി കണ്ടെത്തണമെന്നു കൂടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Related Tags :
Similar Posts