< Back
Kerala
കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണം, ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസറ്റില്‍കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണം, ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസറ്റില്‍
Kerala

കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണം, ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസറ്റില്‍

admin
|
29 May 2018 11:58 AM IST

ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് വിവിധ യുവജന സംഘടനകള്‍ ഇന്ന് പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആക്രമണം നടത്തിയ സംഭവത്തില്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു, കടക്കല്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബിജെപി പഞ്ചായത്ത് അംഗംമെന്പര്‍ ദീപു, ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.

15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു . അവശേഷിക്കുന്ന പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും കടക്കല്‍ പൊലീസ് അറിയിച്ചു. ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് വിവിധ യുവജന സംഘടനകള്‍ ഇന്ന് പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

Similar Posts