< Back
Kerala
കോംട്രസ്റ്റ് ഫാക്ടറി ഏറ്റെടുക്കല്‍: ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരംകോംട്രസ്റ്റ് ഫാക്ടറി ഏറ്റെടുക്കല്‍: ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
Kerala

കോംട്രസ്റ്റ് ഫാക്ടറി ഏറ്റെടുക്കല്‍: ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

Khasida
|
29 May 2018 7:18 AM IST

ആശ്വാസത്തോടെ തൊഴിലാളി കുടുംബങ്ങള്‍

കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്തുഫാക്ടറി ഏറ്റെടുക്കാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് വര്‍ഷങ്ങളായി സമരരംഗത്തുള്ള തൊഴിലാളികള്‍. കേരള നിയമസഭ പാസാക്കിയ ബില്‍ പ്രകാരം പുതിയ നെയ്ത്തുശാല നിലവില്‍ വരുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

2009 ല്‍ ഫാക്ടറി പൂട്ടിയത് മുതലുള്ള 107 തൊഴിലാളി കുടുംബങ്ങളുടെ കാത്തിരിപ്പാണിത്. ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ 9 വര്‍ഷം നീണ്ടുനിന്ന പോരാട്ടം. ഏറ്റെടുക്കാന്‍ നിയമസഭ ബില്‍ പാസാക്കിയിട്ടും രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാന്‍ പിന്നെയും ആറ് വര്‍ഷത്തിനടുത്താണ് കാത്തിരിക്കേണ്ടി വന്നത്. എന്തായാലും രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം കെഎസ്ഐഡിസി ഏറ്റെടുക്കും. ഇവിടെ പുതിയ നെയ്ത്ത് ഫാക്ടറി സ്ഥാപിക്കുമെന്നാണ് ബില്ലിലെ വ്യവസ്ഥ. ഇതിലാണ് തൊഴിലാളി കുടുംബങ്ങളുടെ പ്രതീക്ഷ. ഇതിനെല്ലാം ഒപ്പം 175 വര്‍ഷത്തിലേറെ പഴക്കമുള്ള കോംട്രെസ്റ്റ് ഫാക്ടറി സംരക്ഷിക്കപ്പെടണമെന്ന നഗരത്തിന്റെ പൊതുവായ ആഗ്രഹത്തിനും പൂര്‍ത്തീകരണമായി

Related Tags :
Similar Posts