< Back
Kerala
ഇ അഹമ്മദ് അനുസ്മരണത്തില്‍ കെ എം മാണിഇ അഹമ്മദ് അനുസ്മരണത്തില്‍ കെ എം മാണി
Kerala

ഇ അഹമ്മദ് അനുസ്മരണത്തില്‍ കെ എം മാണി

Sithara
|
29 May 2018 10:01 AM IST

ഇടത് മുന്നണിയിലേക്ക് കെ എം മാണി അടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു യുഡിഎഫ് നേതാക്കള്‍ക്കൊപ്പം ഇ അഹമ്മദ് അനുസ്മരണ വേദിയില്‍ കെ എം മാണി എത്തിയത്

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി പ്രവേശം സജീവ ചര്‍ച്ചയാവുന്നതിനിടെ യുഡിഎഫ് ഘടകകക്ഷികള്‍ക്കൊപ്പം വേദി പങ്കിട്ട് കെ എം മാണി. കോഴിക്കോട് നടന്ന ഇ അഹമ്മദ് അനുസ്മരണത്തിലാണ് കെ എം മാണി മുഖ്യാതിഥിയായത്. അഹമ്മദിനെ അനുസ്മരിക്കുന്നതിന് ഒപ്പം നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചേര്‍ത്തുപറയാനും നേതാക്കള്‍ മറന്നില്ല.

ഇടത് മുന്നണിയിലേക്ക് കെ എം മാണി അടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു യുഡിഎഫ് നേതാക്കള്‍ക്കൊപ്പം ഇ അഹമ്മദ് അനുസ്മരണ വേദിയില്‍ കെ എം മാണി എത്തിയത്. ‌ഇ അഹമ്മദിനെ അനുസ്മരിക്കുന്നതിനൊപ്പം മാണി യുഡിഎഫിനൊപ്പമുണ്ടാകണമെന്ന ആഗ്രഹം പി കെ കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ചു.

ഒടുവിലെത്തിയ ഉമ്മന്‍ ചാണ്ടിയും അനുസ്മരണം ആരംഭിച്ചത് നിലവിലെ രാഷ്ട്രീയം തൊട്ടുകൊണ്ട് തന്നെയായിരുന്നു. എന്നാല്‍ മുന്നണിപ്രവേശത്തെ കുറിച്ച് സൂചനകളൊന്നും കൊടുക്കാതെയായിരുന്നു മാണിയുടെ പ്രസംഗം. ഉമ്മന്‍ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കുമൊപ്പമാണ് മാണി വേദിയില്‍ നിന്ന് മടങ്ങിയത്.

Similar Posts