< Back
Kerala
ഷുഹൈബ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍ഷുഹൈബ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍
Kerala

ഷുഹൈബ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍

Muhsina
|
29 May 2018 9:28 PM IST

മുടക്കോഴി മലയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയാണ് ജിതിനെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് ജിതിനെന്ന്

മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തില്ലങ്കേരി മുടക്കോഴി സ്വദേശി ചാത്തു എന്ന ജിതിനാണ് അറസ്റ്റിലായത്. ഇയാള്‍ കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട ആളാണന്ന് പോലീസ് പറഞ്ഞു .ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. മുഴക്കുന്ന് ക്ഷേത്ര പരിസരത്തു നിന്നാണ് ജിതിനെ ഇരിട്ടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. തുടര്ന്ന് മട്ടന്നൂര്‍ സ്റ്റേഷനിലെ ത്തിച്ച് ചോദ്യം ചെയ്തതിന് ശേഷം രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അറസ്റ്റിലായ ജിതിന്‍ സജീവ സി.പി.എം പ്രവര്‍ത്തക നും കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട ആളുമാണന്ന് പോലീസ് പറയുന്നു. ഇയാളെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കും.

ആറ് പേരാണ് ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റാലായത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആകാശ്, റെജില്‍ രാജ്, ജിതിന്‍, വാഹനം ഓടിച്ച അസ്ക്കര്‍, കൊലപാതകികള്‍ക്ക് സഹായം ചെയ്ത് കൊടുത്ത അന്‍വര്‍‍, അഖില്‍ എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. നേരത്തെ അറസ്റ്റ് ചെയ്ത അസ്ക്കര്‍, അന്‍വര്‍‍,‍ അഖില്‍ എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇതിനിടെ കോടതി നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട ആകാശ്,റെജില്‍ രാജ് എന്നിവരെ പോലീസ് കൊലപാതകം നടന്ന സ്ഥലത്ത് അടക്കം എത്തിച്ച് തെളിവെടുത്തു.

Related Tags :
Similar Posts