< Back
Kerala
മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് തെളിവെടുപ്പ് നടത്തിമധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് തെളിവെടുപ്പ് നടത്തി
Kerala

മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് തെളിവെടുപ്പ് നടത്തി

Muhsina
|
29 May 2018 6:29 AM IST

അഗളി ഡിവൈഎസ്പി സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ് 11 പ്രതികളുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. മുക്കാലി കവലയിലും മധു താമസിച്ചിരുന്ന കാട്ടിനകത്തെ ഗുഹയിലും

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. അഗളി ഡിവൈഎസ്പി സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ് 11 പ്രതികളുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. മുക്കാലി കവലയിലും മധു താമസിച്ചിരുന്ന കാട്ടിനകത്തെ ഗുഹയിലും പ്രതികളെ കൊണ്ടുപോയി. നാല് ദിവസത്തെ കസ്റ്റഡിക്ക് ശേഷം പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ആറ് പേരുടെ ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് കോടതി നാളെ പരിഗണിക്കുന്നുണ്ട്.

Related Tags :
Similar Posts