< Back
Kerala
ഷുഹൈബ് വധം; സിബിഐ അന്വേഷണത്തിന് സ്റ്റേഷുഹൈബ് വധം; സിബിഐ അന്വേഷണത്തിന് സ്റ്റേ
Kerala

ഷുഹൈബ് വധം; സിബിഐ അന്വേഷണത്തിന് സ്റ്റേ

admin
|
29 May 2018 5:41 AM IST

ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് സിംഗിള്‍ ബഞ്ച് ഉത്തരവ് ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തത്

ഷുബൈഹ് വധക്കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തു. കേസില്‍ വിശദമായ വാദം ആവശ്യമാണെന്നും 23ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. വിശദമായ വാദത്തിന് ശേഷം കേസില്‍ അന്തിമ വിധി ഉണ്ടാകും.

കേസ് ഡയറി പോലും പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ച് അന്വേഷണം സിബിഐക്ക് വിട്ടതെന്നും വൈകാരികമായ ഒരു തീരുമാനമാണ് ഇക്കാര്യത്തിലുണ്ടായതെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ അമരേന്ദ്ര ശരണാണ് സര്‍ക്കാരിനായി ഹാജരായത്.

Similar Posts