< Back
Kerala
എംടിയുടെ കഥകള്‍ കോര്‍ത്തിണക്കി നാടകം, മഹാസാഗരം അരങ്ങില്‍എംടിയുടെ കഥകള്‍ കോര്‍ത്തിണക്കി നാടകം, 'മഹാസാഗരം' അരങ്ങില്‍
Kerala

എംടിയുടെ കഥകള്‍ കോര്‍ത്തിണക്കി നാടകം, 'മഹാസാഗരം' അരങ്ങില്‍

Subin
|
29 May 2018 8:46 AM IST

എംടിയുടെ കഥകള്‍ നെഞ്ചേറ്റിയവര്‍ക്ക് ഏറ്റവും ഹൃദ്യമായ അനുഭവമാണ് സംവിധായകന്‍ പ്രശാന്ത് നാരായണന്‍ തിരുവനന്തപുരം ടാഗോര്‍ തീയേറ്റില്‍ സമ്മാനിച്ചത്.

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകൃത്ത് എംടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി ഒരുക്കിയ മഹാസാഗരം എന്ന നാടകത്തിന് തിരുവനന്തപുരത്ത് ആവേശപൂര്‍വ്വമായ സ്വീകരണം. എംടിയുടെ കഥാപാത്രങ്ങളോരോന്നായി വേദിയില്‍ വന്നപ്പോള്‍ വീണ്ടും ആ കഥകളിലൂടെ കടന്നുപോവുകയായിരുന്നു സദസ്സ്.

ഭ്രാന്തന്‍ വേലായുധന്‍, കുട്ട്യേടത്തി, നിര്‍മാല്യത്തിലെ വെളിച്ചപ്പാടും നാലുകെട്ടിലെ അപ്പുണ്ണിയും, വളര്‍ത്തുമൃഗങ്ങളിലെ ജാനമ്മ, മഞ്ഞിലെ ബുദ്ധുവും രണ്ടാമൂഴത്തിലെ ഭീമനും വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ചയും ചന്തുവും...ഒടുവില്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന മഹാകാഥാകാരന്‍ തന്നെ വേദിയില്‍.

എംടിയുടെ കഥകള്‍ നെഞ്ചേറ്റിയവര്‍ക്ക് ഏറ്റവും ഹൃദ്യമായ അനുഭവമാണ് സംവിധായകന്‍ പ്രശാന്ത് നാരായണന്‍ തിരുവനന്തപുരം ടാഗോര്‍ തീയേറ്റില്‍ സമ്മാനിച്ചത്. ദേശീയ അവാര്‍ഡ് ജേത്രി സുരഭി ലക്ഷ്മി ഉള്‍പ്പെടെ അമ്പതോളം കലാകാരന്മാര്‍ മഹാസാഗരത്തില്‍ എംടിയുടെ കഥാപാത്രങ്ങളായി വേദിയിലെത്തി.

Related Tags :
Similar Posts