< Back
Kerala
ഹാരിസണ്‍ കേസില്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്ഹാരിസണ്‍ കേസില്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്
Kerala

ഹാരിസണ്‍ കേസില്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്

Sithara
|
29 May 2018 9:18 AM IST

ഹാരിസണ്‍ കമ്പനി അധികൃതരുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച ഇതിന് തെളിവാണെന്ന് ആരോപിച്ച് കോട്ടയം ഡിസിസി രംഗത്ത് വന്നു.

ഹാരിസണുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം ശക്തമാകുന്നു. ഹാരിസണ്‍ കമ്പനി അധികൃതരുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച ഇതിന് തെളിവാണെന്ന് ആരോപിച്ച് കോട്ടയം ഡിസിസി രംഗത്ത് വന്നു. ഹാരിസൺ ഉന്നയിക്കുന്ന ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിൽമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്നും ആരോപണമുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം മുഖ്യമന്ത്രിയുമായി ഹാരസണ്‍ കമ്പനി അധികൃതര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഹാരിസണ്‍ അധികൃതരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിമന്ത്രിക്ക് മുഖ്യമന്ത്രി കത്തും നല്‍കി. ഈ കത്ത് നിയമ സെക്രട്ടറിയുടെ പരിഗണനയ്ക്ക് വരെ എത്തി. ഇതിന് ശേഷമാണ് സുശീല ബട്ടിനെ മാറ്റിയതടക്കമുള്ള നടപടികള്‍ ഉണ്ടായത്. പിന്നാലെ ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയും ഉണ്ടായി. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കോട്ടയം ഡിസിസിയുടെ ആരോപണം.

ഹാരിസണ്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തും മുഖ്യമന്ത്രി തൊഴില്‍ മന്ത്രിക്ക് നല്‍കിയ കത്തും ഡിസിസി ഇതിന് തെളിവായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ മാറിയതിന് ശേഷം സര്‍ക്കാര്‍ ഹാരിസണുമായി ബന്ധപ്പെട്ട് നടത്തിയ നീക്കങ്ങള്‍ ദുരൂഹമാണെന്നും ആരോപണമുണ്ട്. ആയതിനാല്‍ മറ്റ് കേസുകളും സമാനമായ രീതിയില്‍ തോല്‍ക്കുമെന്നാണ് കോട്ടയം ഡിസിസിയുടെ
ആരോപണം.

Related Tags :
Similar Posts