< Back
Kerala
മധുവിന്റെ കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിമധുവിന്റെ കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
Kerala

മധുവിന്റെ കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

Khasida
|
29 May 2018 9:03 AM IST

കഴിഞ്ഞ മാസമാണ് മധുവിനെ മോഷണ കുറ്റം ആരോപിച്ച് മുക്കാലിയില്‍വെച്ച് ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഡിവൈഎസ്‍പി ടി കെ സുബ്രഹ്മണ്യന് തൃശൂര്‍ സ്പെഷ്യല്‍ ബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റം. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്.

മോഷണ കുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ അന്വേഷണം അവസാനഘട്ടത്തിലാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‍പി ടി കെ സുബ്രഹ്മണ്യനെ സ്ഥലം മാറ്റിയത്. എഎസ്‍പി
റാങ്കിലുള്ള സുജിത് ദാസിനാണ് പകരം അന്വേഷണചുമതല. എട്ട് പേരാണ് അന്വേഷണ സംഘത്തിലുള്ളത്.

കഴിഞ്ഞ മാസമാണ് മധുവിനെ മോഷണ കുറ്റം ആരോപിച്ച് മുക്കാലിയില്‍വെച്ച് ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ 16 പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. എട്ട് പേര്‍ക്കെതിരെ കൊല കുറ്റം ചുമത്തി. മധുവിനെ മര്‍ദ്ദിക്കുന്നത് പകര്‍ത്തിയ 5 മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോര്‍ട്ട് കൂടി ലഭിക്കുന്ന മുറയ്ക്കായിരിക്കും കുറ്റപത്രം പൂര്‍ത്തിയാവുക‌. ഇതിനിടെയാണ് അന്വേഷ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്.

Related Tags :
Similar Posts