< Back
Kerala
ഇടത് ഐക്യം ആഹ്വാനം ചെയ്ത് സിപിഐയുടെ പാര്‍ട്ടി കോൺഗ്രസിന് സമാപനംഇടത് ഐക്യം ആഹ്വാനം ചെയ്ത് സിപിഐയുടെ പാര്‍ട്ടി കോൺഗ്രസിന് സമാപനം
Kerala

ഇടത് ഐക്യം ആഹ്വാനം ചെയ്ത് സിപിഐയുടെ പാര്‍ട്ടി കോൺഗ്രസിന് സമാപനം

Khasida
|
29 May 2018 9:46 AM IST

പൊതുസമ്മളനം ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്തു

ഇടത് ഐക്യം ആഹ്വാനം ചെയ്ത് സിപിഐയുടെ 23 ആം പാര്‍ട്ടി കോൺഗ്രസ് സമാപിച്ചു. പൊതുസമ്മളനം ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്തു. ഒരു ലക്ഷം പേരുടെ ചുവപ്പ് സേന മാർച്ചാണ് കൊല്ലത്ത് നടന്നത്.

ഇടത് മതേതര സഖ്യം, കോണ്‍ഗ്രസിന്റെ പേര് എടുത്ത് പറയാതെ രാഷ്ട്രീയ പ്രമേയം, സംസ്ഥാനത്ത് കാനം പാര്‍ട്ടിയില്‍ പിടിമുറുക്കിയ സമ്മേളനം അങ്ങനെ നിരവധി പ്രത്യേകളുണ്ടായിരുന്നു സിപിഐയുടെ 23 ആം പാര്‍ട്ടി കോണ്‍ഗ്രസിന്. ആശ്രാമം മൈതാനത്ത് വച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പാര്‍ട്ടിയുടെ ശക്തി തെളിയിച്ച് നടന്ന റെഡ് വളണ്ടിയര്‍ മാര്‍ച്ചിന്റെ അഭിവാദ്യം ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഢിയും സ്വീകരിച്ചു. കനയ്യകുമാറിന്‍റെ ആസാദി ഗാനം സദസും വേദിയുമെല്ലാം ഏറ്റുപാടി

Related Tags :
Similar Posts