< Back
Kerala
യുഡിഎഫ് നേതാക്കള്‍ ചതിച്ചു തോല്‍പ്പിച്ചുവെന്ന് പത്മജയുഡിഎഫ് നേതാക്കള്‍ ചതിച്ചു തോല്‍പ്പിച്ചുവെന്ന് പത്മജ
Kerala

യുഡിഎഫ് നേതാക്കള്‍ ചതിച്ചു തോല്‍പ്പിച്ചുവെന്ന് പത്മജ

admin
|
29 May 2018 11:45 PM IST

കെ കരുണാകരനെ പിന്നില്‍ നിന്ന് കുത്തിയതിന് സമാനമായ സാഹചര്യമാണ് താന്‍ നേരിട്ടത്.

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേതാക്കള്‍ ചതിച്ചുവെന്ന് പത്മജ വേണുഗോപാല്‍. കെ കരുണാകരനെ പിന്നില്‍ നിന്ന് കുത്തിയതിന് സമാനമായ സാഹചര്യമാണ് താന്‍ നേരിട്ടത്. കാല് പിടിച്ച് പറഞ്ഞിട്ടും പല നേതാക്കളും പ്രചാരണത്തിന് ഇറങ്ങിയില്ല. മന്ത്രി സിഎന്‍ ബാലകൃഷ്ണനെ കണ്ടത് ഒരു ദിവസമാണ്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കെപിസിസിക്ക് രേഖാമൂലം പരാതി നല്‍കുമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

എന്നാല്‍ പത്മജയുടെ പ്രതികരണം തോറ്റതിലുള്ള വിഷമം മൂലമെന്ന് സിഎന്‍ ബാലകൃഷ്ണന്‍ പ്രതികരിച്ചു. തോല്‍വിയുടെ ഉത്തരവാദിത്തം ആരുടെയും മേല്‍ കെട്ടിവെക്കുന്നത് ശരിയല്ല. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ താനും തേറമ്പില്‍ രാമകൃഷ്ണനുമാണ്. ഇരുവരും പ്രചാരണയോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. കെപിസിസിയുടെ നടപടിക്ക് വിധേയരാവുന്നവരുടെ കൂട്ടത്തില്‍ തേറമ്പിലോ താനോ ഉണ്ടാവില്ലെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.

Similar Posts