< Back
Kerala
വിജയാഘോഷത്തിനിടെ അക്രമങ്ങളുടെ പേരില്‍ സിപിഎം ബിജെപി വാക്പോര്വിജയാഘോഷത്തിനിടെ അക്രമങ്ങളുടെ പേരില്‍ സിപിഎം ബിജെപി വാക്പോര്
Kerala

വിജയാഘോഷത്തിനിടെ അക്രമങ്ങളുടെ പേരില്‍ സിപിഎം ബിജെപി വാക്പോര്

admin
|
29 May 2018 11:25 PM IST

ഭരണത്തിലേറും മുമ്പ് സംസ്ഥാനത്ത് സിപിഎം അക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചുവെന്നും ഇത് ശക്തമായി നേരിടുമെന്നുമാണ് ബിജെപി നേതാക്കളുടെ മുന്നറിയിപ്പ്. കലാപങ്ങള്‍ മാത്രം സൃഷ്ടിച്ച് മുന്നോട്ടുപോയ പാരമ്പര്യമാണ് ബി ജെ പിക്കുളളതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയുണ്ടായ ആക്രമണങ്ങളില്‍ സിപിഎം- ബി ജെ പി നേതാക്കളുടെ വാക്പോര്. ഭരണത്തിലേറും മുമ്പ് സംസ്ഥാനത്ത് സിപിഎം അക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചുവെന്നും ഇത് ശക്തമായി നേരിടുമെന്നുമാണ് ബിജെപി നേതാക്കളുടെ മുന്നറിയിപ്പ്. കലാപങ്ങള്‍ മാത്രം സൃഷ്ടിച്ച് മുന്നോട്ടുപോയ പാരമ്പര്യമാണ് ബി ജെ പിക്കുളളതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു.

കയ്പമംഗലത്ത് തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ സിപിഎം - ബി ജെ പി സംഘര്‍ഷത്തില്‍ ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് നേതാക്കളുടെ പ്രതികരണം. ഭരണം കിട്ടിയ മറവില്‍ കേരളത്തില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയാണ്. ഫാസിസ്റ്റ് ഭരണാധികാരിയാകാനാണ് പിണറായി വിജയന്‍റെ ശ്രമമെങ്കില്‍ അതിനെ ചെറുക്കുമെന്ന് ബിജെപി സംസ്ഥാനഅധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.

രാജ്യം ഭരിക്കുന്നത് ബിജെപിയാണെന്ന് ഓര്‍ക്കണമെന്നും സിപിഎം അതിക്രമം തുടര്‍ന്നാല്‍ തെരുവില്‍ നേരിടുമെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ റൂഡിയും മുന്നറിയിപ്പ് നല്‍കി. ‌‌

കേന്ദ്രമന്ത്രിയുടെ പ്രസ്താവന പദവിക്ക് നിരക്കാത്തതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. കലാപങ്ങള്‍ മാത്രം സൃഷ്ടിച്ച് മുന്നോട്ടുപോയ പാരമ്പര്യമാണ് ബി ജെ പിക്കുളളതെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു

Related Tags :
Similar Posts