< Back
Kerala
നോമ്പനുഭവങ്ങള്‍ പങ്കുവെച്ച് ടി എന്‍ പ്രതാപന്‍നോമ്പനുഭവങ്ങള്‍ പങ്കുവെച്ച് ടി എന്‍ പ്രതാപന്‍
Kerala

നോമ്പനുഭവങ്ങള്‍ പങ്കുവെച്ച് ടി എന്‍ പ്രതാപന്‍

admin
|
30 May 2018 4:35 AM IST

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യ നോമ്പെടുത്ത താന്‍ 20 കൊല്ലമായി ഒറ്റ നോമ്പും മുടക്കിയിട്ടില്ലെന്ന് ടി എന്‍ പ്രതാപന്‍

സഹജീവികളോടുള്ള ബാധ്യതകള്‍ പാലിക്കാതെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചതുകൊണ്ട് മാത്രം നോമ്പ് സ്വീകാര്യമാവില്ലെന്ന് മുന്‍ എംഎല്‍എ ടി എന്‍ പ്രതാപന്‍. തിരുവനന്തപുരം പാളയം പള്ളിയിലെ റമദാന്‍ വിജ്ഞാന സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്റെ നോമ്പനുഭവങ്ങള്‍ എന്നതായിരുന്നു ടി എന്‍ പ്രതാപന്റെ പ്രഭാഷണ വിഷയം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യ നോമ്പെടുത്ത താന്‍ 20 കൊല്ലമായി ഒറ്റ നോമ്പും മുടക്കിയിട്ടില്ല. അന്നം ഉപേക്ഷിച്ചതുകൊണ്ട് മാത്രമായില്ല. നോമ്പിന്റെ യഥാര്‍ഥ മൂല്യം ഉള്‍ക്കൊള്ളാനാവണം. ഭക്ഷണത്തിന്റെ അതിപ്രസരമുള്ള സമൂഹ നോമ്പുതുറകളില്‍ താന്‍ പോകാറില്ലെന്നും പ്രതാപന്‍ പറഞ്ഞു. പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കിയ മതമാണ് ഇസ്ലാമെന്നും നോമ്പുതുറകളില്‍ പ്ലാസ്റ്റിക്ക് പാത്രങ്ങളും കപ്പുകളും ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും പ്രതാപന്‍ അഭ്യര്‍ഥിച്ചു.

Similar Posts