< Back
Kerala
കോടതിയിലും മോഷണ ശ്രമംകോടതിയിലും മോഷണ ശ്രമം
Kerala

കോടതിയിലും മോഷണ ശ്രമം

admin
|
30 May 2018 4:37 AM IST

മജിസ്‌ട്രേറ്റിന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന കംപ്യൂട്ടര്‍ മോഷ്ടാവ് തകര്‍ത്തു. തൊണ്ടി മുതലുകളും കേസ് ഫയലുകളും വലിച്ചുവാരിയിട്ട

കോടതിയിലും മോഷണ ശ്രമം. കായംകുളം മജിസ്ട്രേട്ട് കോടതിയില്‍ കള്ളന്‍ കയറി. മജിസ്‌ട്രേറ്റിന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന കംപ്യൂട്ടര്‍ മോഷ്ടാവ് തകര്‍ത്തു. തൊണ്ടി മുതലുകളും കേസ് ഫയലുകളും വലിച്ചുവാരിയിട്ട നിലയിലാണ്. കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കായംകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന മജിസ്‌ട്രേറ്റ് കോടതിയിലെ മോഷണശ്രമം ഇന്ന് രാവിലെയാണ് ശ്രദ്ധയില്‍പ്പെട്ടത്. വൈദ്യുതി ബന്ധം പൂര്‍ണമായും വിശ്ചേദിച്ച ശേഷമാണ് മോഷ്ടാവ് അകത്തുകടന്നത്. തൊണ്ടി മുതല്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ കയറിയ മോഷ്ടാവ് അത് മുഴുവൻ പരിശോധിച്ച ലക്ഷണമുണ്ട്. തൊണ്ടി മുതലുകളില്‍ പലതും മുറിയില്‍ വലിച്ചെറിഞ്ഞ നിലയിലാണ്. മജിട്രേറ്റിന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന കേസ് രേഖകളും വലിച്ചുവാരിയിട്ടു. മേശയും അലമാരയും അടക്കമുളളവ കുത്തിത്തുറന്ന് മോഷ്ടാവ് പരിശോധിച്ചതായി സൂചനയുണ്ട്.

മജിസ്‌ട്രേറ്റിന്റെ മുറിയിലെ കംപ്യൂട്ടറും അക്രമി അടിച്ചു തകര്‍ത്തു. അതേസമയം, കേസ് രേഖകളോ തൊണ്ടി മുതലുകളോ നഷ്ടമായിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷമേ പറയാന്‍ സാധിക്കൂവെന്ന് കോടതി വൃത്തങ്ങള്‍ അറിയിച്ചു. കായംകുളം കോടതിയില്‍ കേസ് നിലനില്‍ക്കുന്ന ആരെങ്കിലുമാകാം മോഷ്ടാവെന്ന് പൊലീസ് സംശയിക്കുന്നു. കായംകുളം, സി.ഐയുടെയും എസ്.ഐയുടേയും നേതൃത്വത്തില്‍ പൊലീസും വിരല്‍ അടയാളവിഗദ്ധരും മോഷണശ്രമം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. കോടതി അധികൃതരുടെ പരാതിപ്രകാരം കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Tags :
Similar Posts