< Back
Kerala
ഇടതിനോട് മമതയോടെ കോഴിക്കോട്ഇടതിനോട് മമതയോടെ കോഴിക്കോട്
Kerala

ഇടതിനോട് മമതയോടെ കോഴിക്കോട്

admin
|
30 May 2018 8:35 PM IST

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 1768 വോട്ടിന്‍റെ ലീഡും ഇടതു മുന്നണിക്കുണ്ട്. 15265 വോട്ടിന്‍റെ ലീഡാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുള്ളത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ജില്ലയാണ് കോഴിക്കോട്. ഇടതു പക്ഷത്തിന്റെ ശക്തി കേന്ദ്രമായ ബേപ്പൂരില്‍ ടികെ ഹംസയും വികെ സി മമ്മദ് കോയയുമായിരുന്നു മുന്‍ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനെ തറ പറ്റിച്ചത്. സിറ്റിംഗ് എം എല്‍ എ എളമരം കരീമിനെതിരെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ ആദം മുല്‍സിയെ യുഡിഎഫ് കളത്തിലിറക്കിയെങ്കിലും കാര്യമുണ്ടായില്ല. 5316 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കരീം നിയമസഭയിലെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 1768 വോട്ടിന്‍റെ ലീഡും ഇടതു മുന്നണിക്കുണ്ട്. 15265 വോട്ടിന്‍റെ ലീഡാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുള്ളത്.

1977ലായിരുന്നു യുഡിഎഫ് അവസാനമായി പേരാമ്പ്ര മണ്ഡലത്തില്‍ വിജയിച്ചത്. സിപിഎമ്മിന്‍റെ വിവി ദക്ഷിണാമൂര്‍ത്തിയെ കേരളാ കോണ്‍ഗ്രസിന്‍റെ കെ സി ജോസഫ് 773 വോട്ടിന് തോല്‍പ്പിച്ചു. പിന്നെ ഒരിക്കല്‍ പോലും ഇടതു മുന്നണി മണ്ഡലം കൈവിട്ടില്ല. 15269വോട്ടിനാണ് കഴിഞ്ഞ തവണ കെ കുഞ്ഞമ്മദ് മാസ്റ്റര്‍ വിജയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 1175 വോട്ടിന്റെ ഭൂരിപക്ഷം നേടി.

ഇടതു മുന്നണിയില്‍ എന്‍സിപി ഏറെ നാളായി കൈവശം വെച്ചിരുന്ന മണ്ഡലമായിരുന്നു ബാലുശേരി. കഴിഞ്ഞ തവണ എസ് സി സംവരണ മണ്ഡലമായതോടെ സിപിഎം സീറ്റ് എറ്റെടുക്കുകയായിരുന്നു. 8882 വോട്ടിനാണ് പുരുഷന്‍ കടലുണ്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥി എ ബലറാമിനെ തോല്‍പ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 667 വോട്ടിന്റെ ലീഡ് യുഡിഎഫിനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി 2022 വോട്ടിന്റെ ലീഡ് നേടി.

Similar Posts