< Back
Kerala
ഉത്രാടപ്പാച്ചിലില്‍ അലിഞ്ഞ് നാടും നഗരവുംKerala
ഉത്രാടപ്പാച്ചിലില്‍ അലിഞ്ഞ് നാടും നഗരവും
|30 May 2018 11:33 AM IST
ഓണത്തിനോട് അനുബന്ധിച്ച് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന ദിവസമാണിന്ന്
തിരുവോണത്തിനായി മലയാളി ഒരുങ്ങിയപ്പോള്‍ നാടും നഗരവും ഉത്രാടപാച്ചലില്‍ അലിഞ്ഞു. വലിയ തിരക്കാണ് എല്ലായിടത്തും അനുഭവപ്പെട്ടത്. നാളെ കളിയും ചിരിയുമായി നാടെങ്ങും ഓണാഘോഷത്തിന്‍റെ ലഹരിയിലമരും.
ഉത്രാടപാച്ചിലില്‍ കമ്പോളത്തിലിറങ്ങിയ മലയാളി കീശ കാലിയാക്കിയാണ് തിരികെ വീടുകളിലേക്ക് കയറിയത്. വഴിക്കച്ചവടക്കാരുടെ അടുത്തും വസ്ത്രവ്യാപാര കടകളിലുമായിരുന്നു തിരക്കോട് തിരക്ക്. പൂ വിപണിയും സജീവമായിരുന്നു. നാളത്തേക്ക് വാങ്ങാന്‍ മറന്നത് തേടി ആളുകള്‍ ഒന്നാകെ ഇറങ്ങിയപ്പോള്‍ നഗരങ്ങളും നിശ്ചലമായി.