< Back
Kerala
നോട്ട് നിരോധം: കച്ചവടത്തില്‍ വന്‍ ഇടിവെന്ന് ചെറുകിട വ്യാപാരികള്‍നോട്ട് നിരോധം: കച്ചവടത്തില്‍ വന്‍ ഇടിവെന്ന് ചെറുകിട വ്യാപാരികള്‍
Kerala

നോട്ട് നിരോധം: കച്ചവടത്തില്‍ വന്‍ ഇടിവെന്ന് ചെറുകിട വ്യാപാരികള്‍

Sithara
|
30 May 2018 6:44 PM IST

പണക്ഷാമം രൂക്ഷമായതിനാല്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായത്

നോട്ട് അസാധുവാക്കിയിട്ട് ഒരു മാസം പിന്നിടുമ്പോഴും സംസ്ഥാനത്തെ ചെറുകിട കച്ചവട മേഖലയിലെ പ്രതിസന്ധിക്ക് കുറവില്ല. പണക്ഷാമം രൂക്ഷമായതിനാല്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായത്. വില്‍പനയും കുത്തനെ ഇടിഞ്ഞു.

സംസ്ഥാനത്തെ പ്രധാന വ്യാപാരകേന്ദ്രമായ കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ ചെറുകിട കച്ചവടക്കാരാണ് കൂടുതല്‍. സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന ഇവിടെ പതിവ് തിരക്കൊഴിഞ്ഞിട്ട് ഒരു മാസമാകുന്നു. നോട്ട് പ്രതിസന്ധി തന്നെ കാരണം. പഴം, പച്ചക്കറി ഉള്‍പ്പെടെ വിപണി സജീവമായ മറ്റിടങ്ങളിലും സ്ഥിതി ഇതുതന്നെ. മിക്ക കച്ചവടക്കാരുടെയും വരുമാനം പകുതിയായി കുറഞ്ഞു. ഉല്‍പന്നങ്ങള്‍ വിറ്റഴിയാന്‍ വില കുറച്ചിട്ടും വാങ്ങാന്‍ ആളില്ല. നവംബര്‍ എട്ടിന് തുടങ്ങിയ പ്രതിസന്ധിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു.

ചില്ലറയില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. കാര്‍ഡ് സ്വൈപിങ്, പേടിഎം സംവിധാനങ്ങള്‍ എവിടെയുമില്ല. കച്ചവടം കുറഞ്ഞതോടെ തെരുവ് കച്ചവടക്കാരുടെ എണ്ണത്തിലും വലിയ കുറവാണുണ്ടായത്.

Related Tags :
Similar Posts