< Back
Kerala
കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ്  തീരുമാനിച്ചിരുന്നുവെന്ന്  സുധാകരന്‍കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നുവെന്ന് സുധാകരന്‍
Kerala

കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നുവെന്ന് സുധാകരന്‍

Jaisy
|
30 May 2018 9:47 PM IST

ഇന്നും എല്‍ഡിഎഫിന് മാണിയോട് താത്പര്യമുണ്ട്

കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് മുന്‍പ് തീരുമാനിച്ചിരുന്നുവെന്ന് മന്ത്രി ജി സുധാകരന്‍. അന്ന് എല്‍ഡിഎഫിന്റെ വാക്ക് മാണി കേട്ടിരുന്നെങ്കില്‍ സ്വപ്നം കാണാന്‍ കഴിയാത്ത പദവിയിലെത്തുമായിരുന്നു. ഇന്നും എല്‍ഡിഎഫിന് മാണിയോട് താത്പര്യമുണ്ടെന്നും സുധാകരന്‍ ഇടുക്കിയില്‍ പറഞ്ഞു.

സുധാകരൻ പറഞ്ഞത് ശരിയാണെന്ന് പി.സി ജോര്‍ജ്ജും പറഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പാണ് രാത്രിയിൽ മാണിയുടെ വീട്ടിൽ സി പി എം നേതാവിനൊപ്പം ചർച്ച നടത്തിയത്. ജോസ് കെ മാണിയും ഭാര്യയും പറഞ്ഞത് കൊണ്ടാണ് നീക്കം വേണ്ടെന്ന് വെച്ചത്. സിപിഐ നേതാക്കൾക്കും ഇക്കാര്യം അറിയാമെന്നും ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

Similar Posts