< Back
Kerala
നടിയുമായി ഇപ്പോൾ നല്ല സൌഹൃദമില്ലെന്ന് ദിലീപ്നടിയുമായി ഇപ്പോൾ നല്ല സൌഹൃദമില്ലെന്ന് ദിലീപ്
Kerala

നടിയുമായി ഇപ്പോൾ നല്ല സൌഹൃദമില്ലെന്ന് ദിലീപ്

admin
|
31 May 2018 12:12 AM IST

ചില റിയൽ എസ്റ്റേറ്റ് ബിസിനസുകളെ സംബന്ധിച്ച ചോദ്യങ്ങളും ദിലീപിനോട് അന്വഷണ ഉദ്യോഗസ്ഥർ ചോദിച്ചു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദിലീപിന്റെ പങ്ക് തള്ളിക്കളയാത്ത അന്വഷണ സംഘം ദിലീപിനെ പ്രതിയാക്കാനുള്ള തെളിവില്ലെന്നും....

നടിയുമായി ഇപ്പോൾ നല്ല സൌഹൃദമില്ലെന്ന് ദിലീപ് പോലീസിനോട് പറഞ്ഞു. ആക്രമം ഉണ്ടായപ്പോൾ താൻ ബന്ധപ്പെട്ടിരുന്നു എന്നാൽ നടി സഹകരിച്ചില്ല. തനിക്ക് പൾസർ സുനിയുമായ് ബന്ധമില്ലെന്നും ചോദ്യ ചെയ്തപ്പോൾ ദിലീപ് പറഞ്ഞു. ദിലീപും നടിയുമായുള്ള ബന്ധവും റിയൽ എസ്റ്റേറ്റ് ബിസിനസും സംബന്ധിച്ച കാര്യങ്ങൾ പോലീസ് ചോദിച്ചറിഞ്ഞ പോലീസ് ആവശ്യമെങ്കിൽ ദിലീപിനെ ഇനിയും ചോദ്യം ചെയ്യാനാണ് അന്വഷണ സംഘത്തിന്റെ തീരുമാനം. കേസിൽ ഇതുവരെ നടന്ന അന്വഷണത്തിൽ നിന്ന് ലഭിച്ച തെളിവുകൾ വച്ച് അന്വഷണ സംഘം വ്യത്യതസ്ത ചേദ്യാവലി തയ്യാറാക്കി. ഇതനുസരിച്ച വിശദമായ ചോദ്യം ചെയ്യലായിരുന്നു ആലുവ പോലീസ് ക്ലബ്ബിൽ 13 മണിക്കൂർ നടന്നത്.പല കാര്യങ്ങളും ദിലീപ് നിഷേധിച്ചു. നടിയുമായുള്ള ദിലീപിന്റെ സൌഹൃദവും പിന്നീട് നടിയുമായി അകലാനുള്ള കാരണം എന്നിവയിൽ അന്വഷണ സംഘം ചോദിച്ചറിഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തിലെ തന്റെ പങ്ക് പൂർണമായും നിഷേധിച്ച ദിലീപ് സംഭവം അറിയുന്നത് ഒരു സുഹൃത്ത് ഫോണിൽ വിളിച്ചറിയിച്ചപ്പോഴാണെന്ന് അന്വഷണ സംഘത്തോട് പറഞ്ഞു.

അപ്പോൾ തന്നെ നടിയെ ഫോണിൽ വിളിച്ചിരുന്നു എന്നാൽ പിന്നീട് വിളിച്ചപ്പോൾ നടി സഹകരിച്ചില്ല. തനിക്കെതിരെ ബ്ലാക്കമെയിൽ ചെയ്യാൻ ശ്രമമുണ്ടെന്ന നിലപാട് അന്വഷണ സംഘത്തിനുമുന്നിൽ ദിലീപ് ആവർത്തിച്ചു. പ്രതികളിൽ നിന്നും ഇരയായ നടിയിൽ നിന്നും ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലും ചോദ്യം ചെയ്തു.ഇതിൽ ദിലീപിന്റെ ചില റിയൽ എസ്റ്റേറ്റ് ബിസിനസുകളെ സംബന്ധിച്ച ചോദ്യങ്ങളും ദിലീപിനോട് അന്വഷണ ഉദ്യോഗസ്ഥർ ചോദിച്ചു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദിലീപിന്റെ പങ്ക് തള്ളിക്കളയാത്ത അന്വഷണ സംഘം ദിലീപിനെ പ്രതിയാക്കാനുള്ള തെളിവില്ലെന്നും പറയുന്നു. ദിലീപ് നൽകിയ പരാതിയിൽ പ്രത്യേക കേസെടുക്കേണ്ടതില്ലെന്ന പോലീസ് ഈ പരാതിയിൽ കൂടുതൽ വ്യക്തത തേടാനാണ് ശ്രമം. ഇതിനായി ചേദ്യംചെയ്യലിന്റെ അടിസ്ഥാനത്തിൽ മൊഴികൾ താരതമ്യം ചെയ്ത ശേഷമാകും അന്വഷണത്തിന്റെ അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കുക.

Similar Posts