< Back
Kerala
നടി ആക്രമിക്കപ്പെട്ട കേസില്‍ തുമ്പുണ്ടാക്കാന്‍ സഹായിച്ച സാധാരണക്കാരന്‍നടി ആക്രമിക്കപ്പെട്ട കേസില്‍ തുമ്പുണ്ടാക്കാന്‍ സഹായിച്ച സാധാരണക്കാരന്‍
Kerala

നടി ആക്രമിക്കപ്പെട്ട കേസില്‍ തുമ്പുണ്ടാക്കാന്‍ സഹായിച്ച സാധാരണക്കാരന്‍

Subin
|
31 May 2018 2:43 AM IST

സാധാരണക്കാരനായ പാലക്കാട്ടുകാരനാണ് അന്വേഷണത്തിന് തുമ്പുണ്ടാക്കാന്‍ സഹായിച്ചതെന്ന് എഡിജിപി ബി സന്ധ്യ തന്നെ വ്യക്തമാക്കിയിരുന്നു...

നടി ആക്രമിക്കപ്പെട്ട കേസില്‍ സുപ്രധാന തുമ്പുണ്ടാക്കാന്‍ സഹായിച്ചത് പാലക്കാട്ടുകാരനായ സാധാരണക്കാരന്‍. എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ നല്‍കിയ വിവരങ്ങളാണ് കേസില്‍ നിര്‍ണ്ണായകമായത്. ഇയാളുടെ പേരും മറ്റു വിവരങ്ങളും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ അറിയൂ.

പള്‍സര്‍ സുനി അറസ്റ്റിലാകുന്നതിന് ഒരു ദിവസം മുമ്പ് പാലക്കാട് സ്വദേശി എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് ട്രയിനില്‍ യാത്ര ചെയ്യുകയായിരുന്നു. എറണാകുളത്തു നിന്നും കയറിയ വനിത അഭിഭാഷകയുടെ ഫോണ്‍ സംഭാഷണം ഇയാള്‍ കേട്ടു. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലെ സുപ്രധാനമായ ചില വിവരങ്ങള്‍ അറിഞ്ഞതോടെ ഇയാള്‍ ഇത് പൊലീസിന് കൈമാറി.

തിരുവനന്തപുരത്ത് ഇറങ്ങിയ അഭിഭാഷകയെ ആലുവ പൊലീസ് അറിയിച്ചതിനനുസരിച്ച് റെയില്‍വേ സ്റ്റേഷനില്‍ ചോദ്യം ചെയ്തു. ഇതോടെയാണ് കൂടുതല്‍ വിവരങ്ങളും പ്രതിയെക്കുറിച്ച് പല നിര്‍ണ്ണായ വിവരങ്ങളും പൊലീസിന് ലഭിച്ചത്. സാധാരണക്കാരനായ പാലക്കാട്ടുകാരനാണ് അന്വേഷണത്തിന് തുമ്പുണ്ടാക്കാന്‍ സഹായിച്ചതെന്ന് എഡിജിപി ബി സന്ധ്യ തന്നെ വ്യക്തമാക്കിയിരുന്നു.

Similar Posts