< Back
Kerala
പീഡനമെന്നത് താങ്കള്‍ക്കൊരു തമാശയാണോ? നടിയെ അധിക്ഷേപിച്ച പിസി ജോര്‍ജ്ജിനെതിരെ ഭാഗ്യലക്ഷ്മിപീഡനമെന്നത് താങ്കള്‍ക്കൊരു തമാശയാണോ? നടിയെ അധിക്ഷേപിച്ച പിസി ജോര്‍ജ്ജിനെതിരെ ഭാഗ്യലക്ഷ്മി
Kerala

പീഡനമെന്നത് താങ്കള്‍ക്കൊരു തമാശയാണോ? നടിയെ അധിക്ഷേപിച്ച പിസി ജോര്‍ജ്ജിനെതിരെ ഭാഗ്യലക്ഷ്മി

Jaisy
|
30 May 2018 7:35 PM IST

താങ്കളുടെ പെൺമക്കൾക്കാണിത് സംഭവിച്ചതെങ്കിൽ താങ്കളവരെ വീട്ടിൽ പൂട്ടിയിടുമോ

ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചുകൊണ്ടുള്ള പിസി ജോര്‍ജ്ജിന്റെ പ്രസ്താവനക്കെതിരെ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. പീഡനമെന്നത് താങ്കൾക്കൊരു തമാശയാണോ?അതോ അവർ ഒരു നടി ആയതുകൊണ്ടാണോ..?താങ്കളുടെ പെൺമക്കൾക്കാണിത് സംഭവിച്ചതെങ്കിൽ താങ്കളവരെ വീട്ടിൽ പൂട്ടിയിടുമോ?അവർ നുണയാണ് പറയുന്നതെന്ന് അപ്പോഴും താങ്കൾ പറയുമോ? എന്ന് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു. നടി പീഡനത്തിന് ഇരയായെങ്കില്‍ പിറ്റേദിവസം എങ്ങിനെ ഷൂട്ടിംഗിന് പോയി എന്നായിരുന്നു പിസി ചോദിച്ചത്.

ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ് വായിക്കാം

ഒന്നും മിണ്ടാതെയിരിക്കാൻ ആവത് ശ്രമിക്കുന്നുണ്ട്...എന്ത് ചെയ്യാൻ..
അപമാനിക്കപ്പെട്ടതിനു പുറമേ,
പെൺകുട്ടിക്കെതിരെ ഇത്ര നീചമായ പ്രസ്താവനകൾ കേൾക്കുമ്പോൾ എങ്ങനെ പ്രതികരിക്കാതെയിരിക്കും...
പെൺകുട്ടിക്കെതിരെ പരിഹാസവുമായി MLA PC GEORGE..
പീഡിപ്പിക്കപ്പെട്ട നടി പിറ്റേ ദിവസം ഷൂട്ടിങിന് പോയതിനെ പരിഹസിച്ച് ശ്രീ പി സി ജോർജ്ജ് പറയുന്നു.
"പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്കെങ്ങനെ പിറ്റേ ദിവസം ജോലിക്ക് പോകാൻ സാധിച്ചു?
അവരേത് ആശുപത്രിയിലാണ് അന്ന് പോയത്? എന്നൊക്കെയാണ് അദ്ദേഹത്തിന്റെ സംശയം.
അപ്പൊൾ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടാൽ അവൾ പുറത്തിറങ്ങാതെ കരഞ്ഞ് കരഞ്ഞ് ജീവിതമവസാനിപ്പിക്കണമെന്ന് ഒരു
ജനപ്രതിനിധിതന്നെ പറയുന്നു..
പീഡനമെന്നത് താങ്കൾക്കൊരു തമാശയാണോ?അതോ അവർ ഒരു നടി ആയതുകൊണ്ടാണോ..?താങ്കളുടെ പെൺമക്കൾക്കാണിത് സംഭവിച്ചതെങ്കിൽ താങ്കളവരെ വീട്ടിൽ പൂട്ടിയിടുമോ?അവർ നുണയാണ് പറയുന്നതെന്ന് അപ്പോഴും താങ്കൾ പറയുമോ?
ജോർജ് സാറേ താങ്കൾ ഉളള കാര്യം പച്ചക്ക് വിളിച്ച് പറയുന്നവനാണെന്ന് സ്വയം അഭിമാനിക്കുന്നത് മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്..അതിന് കൈയ്യടിക്കുന്നവരേയും കണ്ടിട്ടുണ്ട്....പക്ഷേ
ഇതിത്തിരി ക്രൂരമായ പ്രസ്താവനയായിപ്പോയി സാറേ...
ഇതിന് ജനം കൈയ്യടിക്കുമെന്ന് കരുതരുത്..
ആരെ സംരക്ഷിക്കാനാണീ നാടകം?.പൾസർ സുനിയേയോ?പൾസർ സുനിയും കൂട്ടരുമാണ് തന്നെ ഉപദ്രവിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി..അപ്പൊൾ താങ്കൾ വാദിക്കുന്നത് പൾസർ സുനിക്ക് വേണ്ടിയാണോ?അത് വ്യക്തമാക്കൂ..
നല്ല ജനപ്രതിനിധി... അവനവന് വേദനിക്കണം.
എന്നാലേ വേദനയെന്തെന്നറിയൂ..
തോക്കും ചൂണ്ടി നടന്ന്
റബ്ബറും ഏലവും പണംവും മാത്രം കണ്ട് വളർന്ന താങ്കൾക്ക് പെണ്ണിന്റെ മാനമെന്തെന്നോ അപമാനമെന്തെന്നോ മനസിലാവില്ല...
നടിയും ഞങ്ങളുടെ മകളാണെന്നാണ് അന്ന് അമ്മ ഭാരവാഹികൾ പറഞ്ഞത്...
തന്റെ മകളെ അപമാനിച്ച വ്യക്തിക്കെതിരെ അമ്മ സംഘടന എന്തെങ്കിലും ചെയ്യുമോ?

Related Tags :
Similar Posts