< Back
Kerala
ഉഴവൂര്‍ വിജയന്‍റെ മരണം: ദുരൂഹത അന്വേഷിക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശംഉഴവൂര്‍ വിജയന്‍റെ മരണം: ദുരൂഹത അന്വേഷിക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
Kerala

ഉഴവൂര്‍ വിജയന്‍റെ മരണം: ദുരൂഹത അന്വേഷിക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

Sithara
|
30 May 2018 4:02 PM IST

ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ഉഴവൂര്‍ വിജയന്‍റെ മരണത്തിലെ ദുരൂഹത അന്വേഷിക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. എന്‍സിപിയുടെ കോട്ടയം ജില്ല കമ്മിറ്റിക്ക് വേണ്ടി പ്രവര്‍ത്തകയായ റജി സാംജി നല്‍കിയ പരാതിയിലാണ് തുടര്‍നടപടി സ്വീകരിക്കാന്‍ ഡിപിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. മരണത്തിന് മുന്‍പ് കേരള അഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ സുള്‍ഫിക്കര്‍ മയൂരി ഉഴവൂരിനെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് മരണത്തിലെത്തിച്ചതെന്നുമാണ് പരാതി.

മരണത്തിന് മുന്‍പ് സുള്‍ഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് കോട്ടയത്ത് എന്‍സിപി ജില്ലാ കമ്മിറ്റി ചേര്‍ന്നത്. യോഗത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ പക്ഷം നില്‍ക്കുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശമുണ്ടായി. തുടര്‍ന്ന് ഉഴവൂരിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പ്രമേയം പാസാക്കി. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ജില്ലാ കമ്മിറ്റി പരാതിയും നല്‍കുകയായിരുന്നു.

Similar Posts