< Back
Kerala
കേരളത്തില്‍ ചുവപ്പ്-ജിഹാദി ഭീകരതയെന്ന് ബിജെപി; തിരിച്ചടിച്ച് സിപിഎംകേരളത്തില്‍ ചുവപ്പ്-ജിഹാദി ഭീകരതയെന്ന് ബിജെപി; തിരിച്ചടിച്ച് സിപിഎം
Kerala

കേരളത്തില്‍ ചുവപ്പ്-ജിഹാദി ഭീകരതയെന്ന് ബിജെപി; തിരിച്ചടിച്ച് സിപിഎം

Sithara
|
30 May 2018 6:15 AM IST

ഉത്തരേന്ത്യയിലെ ഏറ്റുമുട്ടൽ കൊലപാതകവും ഗുജറാത്ത് കലാപവും ചൂണ്ടിക്കാണിച്ചാണ് സിപിഎം തിരിച്ചടി.

കേരളത്തിൽ ചുവപ്പ് - ജിഹാദി ഭീകരതയാണെന്ന ബിജെപി നേത‌‌ൃത്വത്തിൻറെ പ്രചാരണത്തിനെതിരെ പ്രതിരോധം തീർത്ത് സിപിഎം നേതൃത്വം. ഉത്തരേന്ത്യയിലെ ഏറ്റുമുട്ടൽ കൊലപാതകവും ഗുജറാത്ത് കലാപവും ചൂണ്ടിക്കാണിച്ചാണ് സിപിഎം തിരിച്ചടി.

കേരളത്തിൽ സിപിഎം അക്രമ രാഷ്ടീയം നടത്തുന്നുവെന്ന ആരോപണമാണ് ദേശീയ തലത്തിൽ തന്നെ ബിജെപിയുടെ പ്രധാന പ്രചരണായുധം. കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ മാർച്ചിൻറ ഉത്ഘാടന വേളയിൽ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ സിപിഎമ്മിനെയും മുഖമന്ത്രിയേയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ഇതിന് അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകുകയാണ് സിപിഎം.

അമിത് ഷാ ഏറ്റുമുട്ടല്‍ വിദഗ്ധനാണെന്നായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിൻറെ പരിഹാസം. ബിജെപി ജാഥക്കായി കേരളത്തിലെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേയും സിപിഎം വിമർശമുന്നയിച്ചു. ആശുപത്രികൾ എങ്ങനെ നല്ലരീതിയിൽ പ്രവർത്തിപ്പിക്കാനാകും എന്ന് കേരള സന്ദർശനത്തിലൂടെ മനസിലാക്കൂവെന്ന് സിപിഎം യോഗിയെ ഓർമ്മിപ്പിച്ചു. ഓക്സിജൻ കിട്ടാതെ ഉത്തർപ്രദേശിൽ കുട്ടികൾ മരിച്ച സംഭവം ചൂണ്ടിക്കാണിച്ചാണ് സിപിഎം ആരോപണം. കാസർക്കോട് ജനരക്ഷാമാർച്ചിനിടെ ബിജെപി പ്രവർത്തകർ അക്രമം നടത്തിയതും സിപിഎം ഉയർത്തിക്കാട്ടുന്നുണ്ട്

Related Tags :
Similar Posts