< Back
Kerala
ഖമറുന്നീസ അന്‍വര്‍ ലീഗ് വേദിയില്‍ തിരിച്ചെത്തിഖമറുന്നീസ അന്‍വര്‍ ലീഗ് വേദിയില്‍ തിരിച്ചെത്തി
Kerala

ഖമറുന്നീസ അന്‍വര്‍ ലീഗ് വേദിയില്‍ തിരിച്ചെത്തി

Sithara
|
30 May 2018 8:50 PM IST

ബിജെപിയുടെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തതിനെ തുടര്‍ന്ന് വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്തായ ഖമറുന്നീസ അന്‍വര്‍ വീണ്ടും പൊതുവേദിയില്‍ എത്തി.

ബിജെപിയുടെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തതിനെ തുടര്‍ന്ന് വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്തായ ഖമറുന്നീസ അന്‍വര്‍ വീണ്ടും പൊതുവേദിയില്‍ എത്തി. വേങ്ങരയില്‍ യുഡിഎഫിന്‍റെ കുടുംബ യോഗത്തിലാണ് ഖമറുന്നീസ അന്‍വര്‍ പങ്കെടുത്തത്.

ബിജെപിയുടെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത ഡോ.ഖമറുന്നീസ അന്‍വറിനെ വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത് അഞ്ച് മാസം മുന്‍പാണ്. നടപടിയിലുള്ള അതൃപ്തി മൂലം പാര്‍ട്ടി വേദികളില്‍ നിന്നും അവര്‍ മാറി നിന്നു. തനിക്കെതിരായ നടപടിക്ക് പിന്നില്‍ വനിതാ ലീഗിലെ ചിലരുണ്ടെന്ന പരാതിയും ഖമറുന്നീസക്കുണ്ടായിരുന്നു. വേങ്ങര അരീക്കുളത്ത് നടന്ന യുഡിഎഫിന്‍റെ കുടുംബയോഗത്തില്‍ പങ്കെടുത്ത് അവര്‍ പാര്‍ട്ടി വേദികളില്‍ വീണ്ടും സജീവമാകുകയാണ്.

വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിലും അവര്‍ പങ്കെടുത്തു. പാര്‍ട്ടിയില്‍ സജീവമാകാന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഖമറുന്നീസയോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. വേങ്ങരയില്‍ കുടുംബയോഗങ്ങള്‍ നടത്താനുള്ള ചുതമലയാണ് ഖമറുന്നീസ അന്‍വറിന് നല്‍കിയിട്ടുള്ളത്.

Similar Posts