< Back
Kerala
യുഡിഎഫിന്‍റെ രാപ്പകല്‍ സമരത്തിന് സമാപനംKerala
യുഡിഎഫിന്‍റെ രാപ്പകല്‍ സമരത്തിന് സമാപനം
|30 May 2018 8:42 PM IST
ഇന്ധന വിലവര്‍ധനയിലെ ഹര്‍ത്താല്‍ അനിവാര്യമാണെന്ന് ഉമ്മന്‍ചാണ്ടി
യുഡിഎഫിന്‍റെ രാപ്പകല്‍ സമരത്തിന് സമാപനം. വിവിധ ജില്ലകളില്‍ യുഡിഎഫ് നേതാക്കള്‍ സമാപന സമ്മേളനങ്ങളില്‍ പങ്കെടുത്തു. ഇന്ധന വിലവര്‍ധനയിലെ ഹര്‍ത്താല്‍ അനിവാര്യമാണെന്ന് ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു.
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഇന്നലെ രാവിലെ 10 മണിക്ക് ആരംഭിച്ച സമരം ഇന്ന് 10 മണിയോടെ സമാപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തൃശൂരില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ധന വില വര്‍ധനയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ പ്രതിഷേധം അനാവാര്യതയായി മാറിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇന്ധന പാചകവാതക വിലവര്‍ധന ഉള്‍പ്പടെയുള്ള നയങ്ങള്‍ക്കെതിരെ സമരത്തില്‍ വലിയ ജനപങ്കാളിത്തം ഉണ്ടായെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.