< Back
Kerala
സ്വര്‍ണ്ണകടത്ത് കേസിലെ പ്രതിയല്ലെന്ന കാരാട്ട് ഫൈസലിന്‍റെ വാദം പൊളിയുന്നുസ്വര്‍ണ്ണകടത്ത് കേസിലെ പ്രതിയല്ലെന്ന കാരാട്ട് ഫൈസലിന്‍റെ വാദം പൊളിയുന്നു
Kerala

സ്വര്‍ണ്ണകടത്ത് കേസിലെ പ്രതിയല്ലെന്ന കാരാട്ട് ഫൈസലിന്‍റെ വാദം പൊളിയുന്നു

Subin
|
30 May 2018 3:08 PM IST

ഡി ആര്‍ ഐ രജിസ്റ്റര്‍ ചെയ്ത കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ ഏഴാം പ്രതിയാണ് ഫൈസല്‍...

താന്‍ സ്വര്‍ണ്ണകടത്ത് കേസിലെ പ്രതിയല്ലെന്ന കാരട്ട് ഫൈസലിന്‍റെ വാദം പൊളിയുന്നു. ഫൈസല്‍ കേസിലെ ഏഴാം പ്രതി. ഫൈസലും കേസിലെ ഒന്നാം പ്രതി ഷഹബാസും പങ്കാളികളാണെന്ന് കേസിലെ മറ്റൊരു പ്രതി ഫിറോമോസ സെബാസ്റ്റ്യന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. മൊഴിയുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. താനും ഷഹബാസും ബിസിനസ്സ് പങ്കാളികളാണെന്ന് ഷഹബാസും മീഡിയവണിനോട് പറഞ്ഞു.

തന്‍റെ പേരില്‍ കേസില്ലെന്നായിരുന്നു കാരാട്ട് ഫൈസലിന്‍റെ വാദം. എന്നാല്‍ ഡി ആര്‍ ഐ രജിസ്റ്റര്‍ ചെയ്ത കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ ഏഴാം പ്രതിയാണ് ഫൈസല്‍. ഫൈസല്‍ കാക്കനാട് ജയിലില്‍ ഒരു ദിവസം കിടന്നിട്ടുണ്ടെന്ന് കേസിലെ മുഖ്യപ്രതി ഷഹബാസ് പറഞ്ഞു. താനും ഫൈസലും ബിസിനസ്സ് പങ്കാളികളാണെന്നും കേസിലെ കൂട്ടുപ്രതിയാണെന്നും ഷഹബാസ് പറഞ്ഞു.

കേസിലെ മറ്റു പ്രതികളുടെ മൊഴിയിലും കാരാട്ട് ഫൈസലിന്‍റെ പേരുണ്ട്. സ്വര്‍ണ്ണം കടത്താന്‍ ഷഹബാസിനെ സഹായിച്ച എയര്‍ ഹോസ്റ്റസ് ഹിറോമോസ സെബാസ്റ്റ്യന്‍ നല്‍കിയ മൊഴിയില്‍ ഇതേ കുറിച്ച് പരാമര്‍ശിക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫൈസല്‍ എന്ന് പേരുള്ള രണ്ട് പേരുണ്ട്. ഇതില്‍ ഒരാള്‍ രാഷ്ട്രീയക്കാരനാണ്. ഇയാള്‍ ഷഹബാസിന്‍റെ പങ്കാളിയാണെന്നാണ് ഹിറോമോസ് സെബാസ്റ്റ്യന്‍റെ മൊഴിയില്‍ പറയുന്നത്.

Related Tags :
Similar Posts