< Back
Kerala
സമകാലിക സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു പുനത്തിലെന്ന് പിണറായിKerala
സമകാലിക സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു പുനത്തിലെന്ന് പിണറായി
|30 May 2018 6:08 AM IST
സാധാരണക്കാരുടെ ഭാഷയിലാണ് പുനത്തില്‍ തന്റെ കൃതികളിലൂടെ വായനക്കാരുമായി സംവദിച്ചത്
ജീവിതത്തിന്റെ സമകാലിക സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സാധാരണക്കാരുടെ ഭാഷയിലാണ് പുനത്തില്‍ തന്റെ കൃതികളിലൂടെ വായനക്കാരുമായി സംവദിച്ചത്. എഴുതിയതെന്തും വായിപ്പിക്കുന്ന മാസ്മരവിദ്യ അദ്ദേഹത്തിനുണ്ടായിരുന്നു.
പുനത്തിലിന്റെ നര്‍മത്തിനു പിറകില്‍ ആര്‍ദ്രതയുണ്ടായിരുന്നു എന്നതാണ് സവിശേഷത. പുനത്തിലിന്റെ സ്മാരക ശിലകള്‍ വടക്കേ മലബാറിലെ മതസാഹോദര്യത്തിന്റെ ഇതിഹാസമാണെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ വിയോഗം മലയാള സാഹിത്യ ശാഖക്ക് വലിയ നഷ്ടമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.