സിപിഎമ്മിനെ വെട്ടിലാക്കി പഴയ ഗെയില്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍സിപിഎമ്മിനെ വെട്ടിലാക്കി പഴയ ഗെയില്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍
|സോഷ്യല്‍ മീഡിയയിലെങ്ങും സിപിഎമ്മിന്‍റെയും യുവജന സംഘടനകളുടെയും പഴയ പ്രതിഷേധങ്ങളുടെ തിരയിളക്കമാണിപ്പോള്‍. ഭരണം മാറിയപ്പോള്‍ സിപിഎം നിലപാട് മാറിയെന്ന വ്യാപകമായ ആരോപണമാണ് എങ്ങും
"ഒറ്റക്കെട്ടായ് പറയുന്നു.
ഇല്ലാ ഇല്ല നടപ്പില്ല..
ഞങ്ങളെ മണ്ണില്‍ നടപ്പില്ല..
കാരശ്ശേരി തിരുമുറ്റത്ത്
വാതകപൈപ്പ് ലൈന്‍ നടപ്പില്ല''- എരഞ്ഞിമാവിലെ ഗെയില്‍ വിരുദ്ധ സമര പന്തലില്‍ നിന്ന് ഉയര്‍ന്നു വന്നതാകാം ഈ മുദ്രാവാക്യം എന്ന് കരുതിയെങ്കില്‍ തെറ്റി. ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരെ സമരം നയിച്ച കാരശ്ശേരി പഞ്ചായത്തിലെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ഉയര്‍ന്നതായിരുന്നു ഈ മുദ്രാവാക്യം.
ഗെയില്‍ വിഷയത്തില്‍ സിപിഎമ്മിനെ തിരിഞ്ഞു കുത്തുന്ന പഴയ നിലപാടിന്‍റെ ഒരു ഉദാഹരണം മാത്രമാണ് ഈ പഴയ മുദ്രാവാക്യം. സോഷ്യല്‍ മീഡിയയിലെങ്ങും സിപിഎമ്മിന്‍റെയും യുവജന സംഘടനകളുടെയും പഴയ പ്രതിഷേധങ്ങളുടെ തിരയിളക്കമാണിപ്പോള്‍. ഭരണം മാറിയപ്പോള്‍ സിപിഎം നിലപാട് മാറിയെന്ന വ്യാപകമായ ആരോപണമാണ് എങ്ങും. വിശദീകരണ പൊതുയോഗങ്ങളുമായി ഇതിനെ നേരിടാന്‍ ഒരുങ്ങുകയാണ് സിപിഎം.